18 വർഷത്തെ പ്രവാസം; മൂസക്കുഞ്ഞ് നാട്ടിലേക്ക്
text_fieldsമൂസക്കുഞ്ഞ് ഉസ്താദിന് ഐ.സി.എഫ് അൽഫല ഡിവിഷൻ കമ്മിറ്റി നൽകിയ യാത്രയയപ്പ്
അബൂദബി: 18 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് മൂസക്കുഞ്ഞ് ഉസ്താദ് മടങ്ങുന്നു. 2008 അബൂദബിയിൽ എത്തിയ അദ്ദേഹം വ്യത്യസ്ത പള്ളികളിൽ ജോലി ചെയ്ത ശേഷമാണ് വിരമിക്കുന്നത്. 20 വർഷക്കാലം കർണാടകയിലെ വ്യത്യസ്തയിടങ്ങളിൽ പള്ളികളും മദ്സകളിലും ജോലി ചെയ്ത ശേഷമാണ് ഗൾഫിലെത്തുന്നത്. ആ കാലയളവിൽ നിരവധി മദ്റസകൾ സ്ഥാപിക്കാനും വിദ്യാർഥികൾക്ക് വൈജ്ഞാനിക അറിവ് പകർന്നു നൽകാനും മുന്നിൽനിന്നു. പ്രവാസ ജീവിതത്തിനിടയിൽ പള്ളിയിലെ ജോലിക്കിടയിൽ മതവിജ്ഞാനങ്ങൾ പകർന്ന് കൊടുക്കാനും സമയം കണ്ടെത്തി.
കാസർകോട് മഞ്ഞൾ പാടി ബന്ദിയോഡിനടുത്ത് ചേവാർ സ്വദേശിയാണ് മൂസക്കുഞ്ഞ്. കുഞ്ഞുമുഹമ്മദ്-ബീഫാത്തിമ ദമ്പതികളുടെ മകനായ അദ്ദേഹം 62 വയസ്സ് പിന്നിട്ടിട്ടും സേവന സന്നദ്ധനാണ്. സാധ്യമാകുന്ന സാമൂഹിക സേവനങ്ങൾ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. നാട്ടിലെത്തിയാലും തന്റെ സേവന പ്രവർത്തനങ്ങൾ തുടരാനാണ് ആഗ്രഹം. ഭാര്യയും അഞ്ച് മക്കളുമാണുള്ളത്. ഐ.സി.എഫ് അൽഫല ഡിവിഷൻ ദഅ്വ സമിതി പ്രസിഡന്‍റ് പദവിയിലിരിക്കെയാണ് പ്രവാസത്തോട് വിട പറയുന്നത്. ഡിവിഷൻ കമ്മിറ്റി അദ്ദേഹത്തിന് യാത്രയപ്പ് നൽകി. ഡിവിഷൻ ഭാരവാഹികളായ ഫഹദ് സഖാഫി, ആലിക്കുട്ടി ഹാജി, എസ്.എം കടവല്ലൂർ, ഇബ്രാഹിം ബാഖവി കൂരിയാട് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

