Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഫ്​ഗാനിസ്താൻ...

അഫ്​ഗാനിസ്താൻ പ്രസിഡൻറ്​ അഷ്​റഫ്​ ഗനിക്ക്​ യു.എ.ഇ അഭയം നൽകി

text_fields
bookmark_border
അഫ്​ഗാനിസ്താൻ പ്രസിഡൻറ്​ അഷ്​റഫ്​ ഗനിക്ക്​ യു.എ.ഇ അഭയം നൽകി
cancel

ദുബൈ: താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന്​ രാജ്യംവിട്ട അഫ്​ഗാനിസ്​താൻ പ്രസിഡൻറ്​ അഷ്​റഫ്​ ഗനിക്ക്​ യു.എ.ഇ അഭയം നൽകി. മാനുഷികപരിഗണന നൽകിയാണ്​ ഗനിക്കും കുടുംബത്തിനും അഭയം നൽകിയതെന്ന്​ യു.എ.ഇ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

ഞായറാഴ്​ച താലിബാൻ സേന തലസ്​ഥാനമായ കാബൂളിൽ പ്രവേശിച്ചതിനെ തുടർന്ന്​ ഗനി അയൽ രാജ്യമായ തജിക്കിസ്​താനിലേക്ക്​ രക്ഷപ്പെട്ടിരുന്നു. ഇവിടെ നിന്ന്​ ഇദ്ദേഹം കുടുംബത്തോടൊപ്പം ഒമാനിലെത്തിയതായി പിന്നീട്​ റിപ്പോർട്ട്​ പുറത്തുവന്നിരുന്നു.

ബുധനാഴ്​ച വൈകുന്നേരത്തോടെയാണ്​ യു.എ.ഇയിൽ എത്തിയതായി സ്​ഥിരീകരണം വന്നത്​. 2014 മുതൽ ആറുവർഷത്തിലേറെ അഫ്​ഗാൻ പ്രസിഡൻറായിരുന്നു ഗനി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashraf GhaniUAE
News Summary - Afghanistan President Ashraf Ghani, Family Given Shelter in UAE
Next Story