ഏഷ്യൻ കപ്പ് ഫുട്ബാളിന് വർണ്ണാഭ തുടക്കം
text_fieldsഅബൂദബി: ഇമറാത്തി സംസ്ക്കാരവും പാരമ്പര്യവും വരച്ചു കാട്ടിയ വർണാഭമായ ചടങ്ങിൽ ഏഷ് യൻ കപ്പ് ഫുട്ബാൾ മൽസരങ്ങൾക്ക് തുടക്കമായി. അബൂദബി സായിദ് സ്പോർട് സിറ്റി സ്റ്റേഡിയത്തിൽ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. യു.എ.ഇയുടെ ലോകപ്രശസ്ത സംഗീതജ്ഞരായ ഹുസൈൻ അൽ ജാസ്മി, ബാൽഖീസ് അഹ്മ്മദ് ഫത്തി, ഇയ്ദ അൽ മെൻഹാലി എന്നിവരുടെ സംഗീത പരിപാടികൾ ഉദ്ഘാടന ചങ്ങിന് കൊഴുപ്പേകി. ആരിഫ് അൽ ഖാജ രചിച്ച് ഖാലിദ് നാസർ ഇൗണമിട്ട ഗാനമാണ് ഇവർ ആലപിച്ചത്. 600 യു.എ.ഇയിൽ നിന്നും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 600 ഒാളം കലാകാരന്മാർ ചടങ്ങിെൻറ ഭാഗമായി.
ഇമിറാത്തി കലാകാരന്മാർ പരമ്പരാഗത നൃത്തച്ചുവടുകളുമായി മൈതാനത്തിലെത്തി. വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ ഒറിഗാമി ഫാൽക്കണുകൾ മൈതാനത്തിന് ചുറ്റും ചിറകടിച്ചു. ടൂർണമെൻറിെൻറ ഭാഗ്യ ചിഹ്നം ‘ മൻസുർ’ ഏഷ്യയെ യു.എ.ഇക്ക് വേണ്ടി സ്വാഗതം ചെയ്തു. ഏഷ്യൻ കപ്പിെൻറ പുതിയ ട്രോഫിയുടെ പടുകൂറ്റൻ മാതൃക താമരയിതളുകളാൽ അലങ്കരിച്ച് മൈതാനിയുടെ നടുവിൽ പ്രദർശിപ്പിച്ചിരുന്നു. ആതിഥേയരായ യു.എ.ഇയും ബഹ്റൈനും തമ്മിലായിരുന്നു ആദ്യ മൽസരം. കളിയിൽ ഇരുവരും ഒാരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
