Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുട്​ബാൾ ടൂർണമെന്‍റ്​ സംഘടിപ്പിച്ചു

text_fields
bookmark_border
football tou87
cancel

ദുബൈ: കണ്ണൂർ ആനയിടുക്ക് പ്രവാസി കൂട്ടായ്മയുടെ (ഇ.എ.ഇ.എ) ആഭിമുഖ്യത്തിൽ ദുബൈ സ്കൗട്ട് മിഷൻ ഗ്രൗണ്ടിൽ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി പ്രദേശത്തെ എട്ടു ടീമുകൾ മാറ്റുരച്ച ടൂർണമെന്‍റിൽ ഡാനോ സിറ്റി വിജയികളായി.

ഇതോടൊപ്പം ജൂനിയർ, സബ് ജൂനിയർ കുട്ടികളുടെ ഫുട്ബാൾ മത്സരവും നടന്നു. സ്ത്രീകൾക്കായി പ്രത്യേക ഗെയിമുകളും സംഘടിപ്പിച്ചിരുന്നു. ടീമുകൾക്കും കളിക്കാർക്കും ഉള്ള ട്രോഫികളും ഇ.എ.ഇ.എ എക്സിക്യൂട്ടീവ് അംഗങ്ങൾ വിതരണം ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - aeea football tournament
Next Story