Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രതികൂല കാലാവസ്ഥ;...

പ്രതികൂല കാലാവസ്ഥ; പൂർവ സ്ഥിതിയിൽ ദുബൈയിലെ റോഡുകൾ

text_fields
bookmark_border
പ്രതികൂല കാലാവസ്ഥ; പൂർവ സ്ഥിതിയിൽ ദുബൈയിലെ റോഡുകൾ
cancel

ദുബൈ: മഴ മാറിയതോടെ എമിറേറ്റിലെ പ്രധാന റോഡ്​ ശൃംഖലകളും പ്രദേശങ്ങളും പൂർവസ്ഥിതി പ്രാപിച്ചതായി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. മഴയിൽ ഉണ്ടായ ചെറിയ ആഘാതങ്ങളെല്ലാം പരിഹരിച്ചു. പ്രതികൂല കാലാവസ്ഥ നേരിടാൻ ആർ.ടി.എയുടെ 1300 ഉദ്യോഗസ്ഥരുടെ പിന്തുണയോടെ 100 എമർജൻസി വാഹനങ്ങൾ, 5,00 വാട്ടർ ടാങ്കറുകൾ, 380ലധികം പമ്പുകൾ എന്നിവയാണ്​ എമിറേറ്റിലുടനീളം വിന്യസിച്ചിരുന്നത്​. മഴയെത്തും മുമ്പ്​ തന്നെ മുന്നൊരുക്കങ്ങൾക്ക്​ തുടക്കമിട്ടിരുന്നതായി ആർ.ടി.എയുടെ റോഡ്​സ്​ ഡയറക്ടർ ഹമദ്​ അലി അൽ ഷഹി പറഞ്ഞു. നഗരത്തിലെ പ്രധാനപ്പെട്ട 14 ലധികം പ്രദേശങ്ങളിൽ ആർ.ടി.എ നൂതന പരിഹാര മാർഗങ്ങൾ മ​ഴയെത്തും മുമ്പ്​ നടപ്പിലാക്കിയിരുന്നു. ഡ്രൈനേജുകളുടെ പ്രവേശന​ കവാടങ്ങൾ വർധിപ്പിക്കുക, ആഴമേറിയ ടണൽ ഡ്രൈനേജ്​ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉയർന്ന ശേഷിയുള്ള പമ്പുകൾ ഉപയോഗിച്ച്​ താൽകാലികമായ കണക്ഷനുകൾ സ്ഥാപിക്കൽ, ദുബൈ ക്രീക്കിലേക്കും​ ജലപാതകളിലേക്കും വെള്ളമൊഴുകാനുള്ള പോയിന്‍റുകൾ വർധിപ്പിക്കൽ, അധികമായുള്ള മഴവെള്ളത്തെ വലിച്ചെടുക്കാനും ഡ്രൈനേജ്​ ശൃംഖലയുടെ സമ്മർദം കുറക്കുന്നതിനുമായി നിരവധി സ്ഥലങ്ങളിൽ താൽകാലിക കുളങ്ങൾ നിലനിർത്തൽ തുടങ്ങിയവ മുൻകരുതൽ നടപടികളിൽ ഉൾപ്പെടും.

കൂടാതെ ദുബൈ പൊലീസ്​, ദുബൈ മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ്​, ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ്​ സർവിസസ്​, മറ്റ്​ സ്വകാര്യ മേഖലകളിലെ പങ്കാളികൾ, റിയൽ എസ്​റ്റേറ്റ്​ മേഖലകൾ എന്നിവരുമായി സഹകരിച്ച്​ സമഗ്രമായ രക്ഷാ പദ്ധതികളും ആർ.ടി.എ അവതരിപ്പിച്ചിരുന്നു. അതോറിറ്റിയുടെ കൺട്രോൾ സെന്‍ററിലെ സംയുക്​ത കമാൻഡ്​ റൂമുകളിലുടെയാണ്​ കാലാവസ്ഥ പ്രതികരണ നടപടികൾ ഏകോപിപ്പിച്ചത്​. വേഗത്തിലുള്ള തീരുമാനമെടുക്കൽ, ധ്രുത പ്രതികരണ സേനകൾക്ക്​ നിർദേശം നൽകുന്നതിന്​ ഡാറ്റകളുടെ വിശകലനം, ബിഗ്​ ഡാറ്റ വിലയിരുത്തലുകൾ, മുൻ കാലാവസ്ഥാ സംഭവങ്ങളിൽ നിന്നുളള അനുഭവ പാഠങ്ങൾ എന്നിവയ്‌ക്കൊപ്പം എമിറേറ്റിലുടനീളമുള്ള 10,000ത്തിലധികം ക്യാമറകളെയും കേന്ദ്രം ആശ്രയിച്ചിരുന്നുവെന്ന്​ അൽ ഷെഹി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Adverse weather conditions; Dubai's roads in pristine condition
Next Story