മെട്രോയുടെ വരവ്: 100 കോടി സ്വകാര്യ വാഹന യാത്രകൾ കുറഞ്ഞു
text_fieldsദുബൈ ഇന്‍റർനാഷനൽ പ്രോജക്ട് മാനേജ്മെന്റ് ഫോറത്തിൽ മത്താർ അൽതായർ സംസാരിക്കുന്നു
ദുബൈ: മെട്രോ സർവിസ് മൂലം കഴിഞ്ഞ 11 വർഷത്തിനിടെ ദുബൈയിലെ 100 കോടി സ്വകാര്യ വാഹനയാത്രകളെങ്കിലും ഒഴിവായിട്ടുണ്ടെന്ന് ആർ.ടി.എ. ഇതുവഴി 26 ലക്ഷം ടൺ കാർബൺ ബഹിർഗമനം ഒഴിവാക്കാൻ കഴിഞ്ഞതായും 115 ശതകോടിയുടെ ലഭമാണ് ഇതുവഴിയുണ്ടായതെന്നും ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്താർ അൽതായർ പറഞ്ഞു. ഏഴാമത് ദുബൈ ഇന്‍റർനാഷനൽ പ്രോജക്ട് മാനേജ്മെന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിസൗഹൃദമായ ഗതാഗതമൊരുക്കാൻ ആർ.ടി.എ നിരവധി പരിപാടികളാണ് നടപ്പാക്കുന്നത്. ഇത്തരം വാഹനങ്ങളുടെ ഉപയോഗം 2020ൽ 30 ശതമാനമായിരുന്നെങ്കിൽ 2030ഓടെ 43 ശതമാനത്തിലെത്തിക്കും. സ്മാർട്ട് സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപകമായി പ്രോത്സാഹിപ്പിക്കും.
നോൾ കാർഡ് ഉപയോഗിച്ച് 12,000 റീ ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യമൊരുക്കും. ആകെ യാത്രകളുടെ 25 ശതമാനവും സ്മാർട്ടും ഡ്രൈവർ രഹിതവുമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

