അഡ്വ. ടി.കെ. മുഹമ്മദ് അസ്ലമിന് ഡോക്ടറേറ്റ്
text_fieldsദുബൈ: ദുബൈ ഇസ്ലാമിക് ബാങ്ക് ലീഗൽ അഡ്വൈസറും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ടി.കെ. മുഹമ്മദ് അസ്ലമിന് നിയമത്തിൽ ഡോക്ടറേറ്റ്.
‘ബാങ്കിങ് ഇടപാടുകളിലെ കൃത്രിമങ്ങൾ, വ്യാജ രേഖ ചമക്കൽ എന്നിവയെ പ്രത്യേകം അടിസ്ഥാനമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപാടുകളെക്കുറിച്ചുള്ള ബാങ്കിങ് നിയമ പഠനവും സർക്കാർ പ്രതികരണങ്ങളും’ എന്ന വിഷയത്തിലുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
2018ൽ രാജസ്ഥാനിലെ ഒ.പി.ജെ.എസ് യൂനിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത് ആരംഭിച്ച ഗവേഷണ പഠനം ഡോ. ദിനേശ് ബാബുവിന്റെ കീഴിലാണ് പൂർത്തിയാക്കിയത്. മലപ്പുറം ജില്ലയിലെ തിരൂർ നാടുവിലങ്ങാടി സ്വദേശിയാണ്. ടി.കെ. കുഞ്ഞിമൊയ്ദു (ടി.കെ കുഞ്ഞിപ്പ), പി. ഫാത്തിമ എന്നിവരുടെ മകനാണ്. ദുബൈ ഹെൽത്ത് അതോറിറ്റിയിലെ കൺസൽട്ടൻറ് പെരിയോഡോന്റിസ്റ്റ് ഡോ. സമീറ മുഹമ്മദ് ആണ് ഭാര്യ. ഡോ. ഫിദ മുഹമ്മദ്, റൈഹാൻ മുഹമ്മദ് അസ്ലം, ഫർഹാൻ മുഹമ്മദ് അസ്ലം എന്നിവർ മക്കളാണ്. മരുമകൻ: ഡോ. ഇജാസ് അലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.