അഡ്വ. അബ്ദുൽ കരീം ചേലേരിക്ക് സ്വീകരണം
text_fieldsയു.എ.ഇ കണ്ണൂർ ജില്ല കെ.എം.സി.സി കോഓഡിനേഷൻ കമ്മിറ്റി ഒരുക്കിയ സ്വീകരണ ചടങ്ങിൽ കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി സംസാരിക്കുന്നു
ഷാർജ: കലുഷിതമായ സാമൂഹികാന്തരീക്ഷത്തിൽ വെറുപ്പും അപര വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കെതിരെ ബഹുസ്വരതയുടെയും മതസൗഹാർദത്തിന്റയും സന്ദേശമുയർത്തിപ്പിടിച്ച് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ മതേതര സമൂഹം തയാറാവണമെന്ന് കണ്ണൂർ ജില്ല മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു. ഹ്രസ്വസന്ദർശനാർഥം യു.എ.ഇയിൽ എത്തിയ അദ്ദേഹം യു.എ.ഇ കണ്ണൂർ ജില്ല കെ.എം.സി.സി കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. സ്വീകരണ പരിപാടി കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ.ഹാഷിം നൂഞ്ഞേരിയുടെ അധ്യക്ഷതയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ഖാലിദ് ഹാജി വലിയപറമ്പിലിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ചടങ്ങിൽ നസീർ കുനിയിൽ ഷാർജ, ഒ. മൊയ്തു ദുബൈ, അബ്ദുൽ കാദർ അരിപ്പാമ്പ്ര, ടി.പി അബ്ബാസ് ഹാജി, സാലിഹ് അജ്മാൻ, സൈനുദ്ദീൻ ചേലേരി, അബ്ദുറഹിമാൻ മാസ്റ്റർ ഷാർജ, എം.ബി മുഹമ്മദ് ഉമ്മുൽ ഖുവൈൻ, ജസീർ ഫുജൈറ, മുഹമ്മദ് മാട്ടുമ്മൽ, റഹദാദ് മൂഴിക്കര, ബഷീർ ഇരിക്കൂർ, റഫീക്ക് റാസൽ ഖൈമ, എൻ.യു ഉമ്മർ കുട്ടി, ഇഖ്ബാൽ അള്ളാംകുളം, മുഹമ്മദലി ശ്രീകണ്ഠാപുരം എന്നിവർ സംസാരിച്ചു. കോഓഡിനേഷൻ ജന. കൺവീനർ റയീസ് തലശ്ശേരി സ്വാഗതവും ട്രഷറർ ബഷീർ ഉളിയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

