Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ എ​ണ്ണ പ​ര്യ​വേ​ക്ഷ​ണ​ത്തി​ന്​ അ​നു​മ​തി

text_fields
bookmark_border
ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ എ​ണ്ണ പ​ര്യ​വേ​ക്ഷ​ണ​ത്തി​ന്​ അ​നു​മ​തി
cancel
camera_alt????????? ?????????? ???????????? ???????? ??????????????? ??????????????? ????????? ????????????? ????? ???. ???????????? ??????????? ??? ???????, ????????????? ??????????????, ?????????? ?????? ?????????? ????????????? ????????????

അ​ബൂ​ദ​ബി: ര​ണ്ട്​ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​ടെ ക​ൺ​സോ​ർ​ട്യ​ത്തി​ന്​ അ​ബൂ​ദ​ബി​യി​ൽ എ​ണ്ണ​പ​ര്യ​വേ​ക്ഷ​ ണ​ത്തി​ന്​ അ​നു​മ​തി. ഭാ​ര​ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്, ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​ ൻ ലി​മി​റ്റ​ഡ്​ എ​ന്നി​വ​യു​ടെ ക​ൺ​സോ​ർ​ട്യ​ത്തി​നാ​ണ്​ അ​ബൂ​ദ​ബി ഒാ​ൺ​ഷോ​ർ ​ബ്ലോ​ക്ക്​ ഒ​ന്നി​ൽ പ​ര്യ ​വേ​ക്ഷ​ണം ന​ട​ത്താ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്.

ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണ​യി​ൽ ക​ൺ​സോ​ർ​ട്യ​വും അ​ബൂ​ദ​ബ ി നാ​ഷ​ന​ൽ ഒാ​യി​ൽ ക​മ്പ​നി​യും (അ​ഡ്​​നോ​ക്) ഒ​പ്പു​വെ​ച്ചു. ക​രാ​റി​ന്​ അ​ബൂ​ദ​ബി ​സു​പ്രീം ​പെ​ട്രോ​ളി​യം കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ബ്ലോ​ക്ക്​ ഒ​ന്നി​ൽ എ​ണ്ണ^​വാ​ത​ക പ​ര്യ​വേ​ക്ഷ​ണ ഘ​ട്ട​ത്തി​ൽ 100 ശ​ത​മാ​നം ഒാ​ഹ​രി​യും ക​ൺ​സോ​ർ​ട്യ​ത്തി​നാ​യി​രി​ക്കും. 62.6 കോ​ടി ദി​ർ​ഹ​മാ​ണ്​ ക​ൺ​സോ​ർ​ട്യം പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. പ​ര്യ​വേ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യാ​ൽ ഉ​ൽ​പാ​ദ​ന​ത്തി​നു​ള്ള അ​നു​മ​തി ക​ൺ​സോ​ർ​ട്യ​ത്തി​ന്​ ല​ഭി​ക്കും. ഉ​ൽ​പാ​ദ​ന ഘ​ട്ട​ത്തി​ൽ 60 ശ​ത​മാ​നം ഒാ​ഹ​രി അ​ഡ്​​നോ​കി​നാ​യി​രി​ക്കും. 35 വ​ർ​ഷ​ത്തി​നാ​ണ്​ ക​രാ​ർ.

ക​രാ​റി​ൽ യു.​എ.​ഇ സ​ഹ​മ​ന്ത്രി​യും അ​ഡ്​​നോ​ക്​ ഗ്രൂ​പ്പ്​ സി.​ഇ.​ഒ​യു​മാ​യ ഡോ. ​സു​ൽ​ത്താ​ൻ അ​ഹ്​​മ​ദ്​ ആ​ൽ ജാ​ബി​ർ, ഭാ​ര​ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ദു​രൈ​സ്വാ​മി രാ​ജ്​​കു​മാ​ർ, ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ​ഞ്​​ജീ​വ്​ സി​ങ്​ എ​ന്നി​വ​ർ ഒ​പ്പു​വെ​ച്ചു. ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ ത​ന്ത്ര​പ്ര​ധാ​ന ബ​ന്ധ​ത്തി​ൽ ഉൗ​ർ​ജ സ​ഹ​ക​ര​ണ​ത്തി​നു​ള്ള സു​പ്ര​ധാ​ന പ​ങ്ക്​ വ്യ​ക്​​ത​മാ​ക്കു​ന്ന​താ​ണ്​ ക​രാ​റെ​ന്ന്​ ഡോ. ​സു​ൽ​ത്താ​ൻ അ​ൽ ജാ​ബി​ർ പ​റ​ഞ്ഞു. ഒാ​ഫ്​​ഷോ​ർ പ​ദ്ധ​തി​യി​ൽ അ​ഡ്​​നോ​കും ഭാ​ര​ത്​ ​െപ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ, ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ട്ട ക​ൺ​സോ​ർ​ട്യ​വും നേ​ര​ത്തെ ത​ന്നെ പ​ങ്കാ​ളി​ക​ളാ​ണ്. ഇ​ന്ത്യ​ൻ ക​ൺ​സോ​ർ​ട്യ​ത്തി​ന്​ ന​ൽ​കി​യ ​ബ്ലോ​ക്ക്​ ഒ​ന്നി​ൽ പ​ര​മ്പ​രാ​ഗ​ത എ​ണ്ണ-​വാ​ത​ക ഉ​ൽ​പാ​ദ​ന അ​വ​സ​ര​മാ​യി​രി​ക്കും ല​ക്ഷ്യം വെ​ക്കു​ക. അ​തേ​സ​മ​യം, ഇ​തേ ബ്ലോ​ക്കി​ലെ റു​വൈ​സ്​ ദി​യാ​ബി​ൽ ബ​ദ​ൽ വാ​ത​ക ഉ​ൽ​പാ​ദ​ന അ​വ​കാ​ശ​വും ഉ​ൾ​പ്പെ​ടു​ന്നു.

ബ്ലോ​ക്ക്​ ഒ​ന്നി​ലെ പ​ര്യ​വേ​ക്ഷ​ണ അ​നു​മ​തി യു.​എ.​ഇ​യു​മാ​യും അ​ഡ്​​നോ​കു​മാ​യു​മു​ള്ള ത​ങ്ങ​ളു​ടെ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തെ ശ​ക്​​തി​പ്പെ​ടു​ത്തു​മെ​ന്ന്​ രാ​ജ്​​കു​മാ​ർ പ​റ​ഞ്ഞു. ഇൗ ​പ​ദ്ധ​തി​യി​ൽ അ​ഡ്​​നോ​കു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ സ​ഞ​ജീ​വ്​ സി​ങ്​ പ്ര​തി​ക​രി​ച്ചു. അ​ബൂ​ദ​ബി ലോ​വ​ർ സ​കൂ​മി​ൽ ഇ​ന്ത്യ​ൻ എ​ണ്ണ^​വാ​ത​ക ക​മ്പ​നി​ക​ൾ ഒാ​ഹ​രി സ്വ​ന്ത​മാ​ക്കി​യ​തി​ന്​ ശേ​ഷ​മു​ള്ള സ​ഹ​ക​ര​ണ പ​ദ്ധ​തി​യാ​ണി​ത്. ഹൈ​ഡ്രോ​കാ​ർ​ബ​ൺ മേ​ഖ​ല​യി​ൽ യു.​എ.​ഇ​യു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsadnoc
News Summary - adnoc-uae-gulf news
Next Story