Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമംഗളൂരു...

മംഗളൂരു സംഭരണകേന്ദ്രത്തിലേക്ക്​  അഡ്​നോക്​ എണ്ണയുമായി കപ്പൽ പുറപ്പെട്ടു

text_fields
bookmark_border
മംഗളൂരു സംഭരണകേന്ദ്രത്തിലേക്ക്​  അഡ്​നോക്​ എണ്ണയുമായി കപ്പൽ പുറപ്പെട്ടു
cancel

അബൂദബി: മംഗളൂരു സംഭരണകേന്ദ്രത്തിലേക്ക്​ അബൂദബി നാഷനൽ ഒായിൽ കമ്പനിയിൽ (അഡ്​നോക്​) നിന്ന്​ ക്രൂഡോയിലുമായി കപ്പൽ പുറപ്പെട്ടു. ശനിയാഴ്​ചയാണ്​ 20 ലക്ഷം ബാരൽ ഇന്ധനം നിറച്ച്​ കപ്പൽ യാത്രയാരംഭിച്ചത്​. അഡ്​നോക്കും ഇന്ത്യൻ സർക്കാർ കമ്പനിയായ ഇന്ത്യൻ സ്​ട്രാറ്റജിക്​ പെട്രോളിയം റിസർവസ്​ ലിമിറ്റഡും (െഎ.എസ്​.പി.ആർ.എൽ) തമ്മിലുള്ള കരാറി​​​​െൻറ ഭാഗമായുള്ള ആദ്യ ചരക്കാണ്​ ഇത്​.  മൊത്തം 58.6 ലക്ഷം ബാരലാണ്​ മംഗളൂരു സംഭരണകേന്ദ്രത്തി​​​​െൻറ ശേഷി.

ക്രൂഡോയിൽ കയറ്റിയയക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ യു.എ.ഇ സഹമന്ത്രിയും അഡ്​നോക്​ ഗ്രൂപ്പ്​ സി.ഇ.ഒയുമായ ഡോ. സുൽത്താൻ ബിൻ അഹ്​മദ്​ സുൽത്താൻ ആൽ ജാബിർ, ഇന്ത്യൻ പെട്രോളിയം^പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ, യു.എ.ഇയിലെ ഇന്ത്യൻ സ്​ഥാനപതി നവ്​ദീപ്​ സിങ്​ സൂരി തുടങ്ങിയവർ പ​െങ്കടുത്തു. തന്ത്രപ്രധാന സംഭരണ പദ്ധതി ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള പ്രധാനപ്പെട്ട പുതിയ ഉൗർജ പങ്കാളിത്തത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന്​ ഡോ. സുൽത്താൻ ബിൻ അഹ്​മദ്​ സുൽത്താൻ പറഞ്ഞു. 

ഇൗ പങ്കാളിത്തത്തോടെ അഡ്​നോക്കിന്​ പുതിയ വിപണി സാധ്യതകൾ തുറന്നുകിട്ടി. യു.എ.ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ഇന്ത്യയെ ഉൗർജ സുരക്ഷ കൈവരിക്കാൻ സഹായിക്കുക മാത്രമല്ല ഉയർന്ന ഗുണനിലവാരമുള്ള ക്രൂഡോയിലിന്​ അതിവേഗം വളരുന്ന വിപണിയിലേക്ക്​ പ്രവേശനം തുറന്നുകിട്ടുകയുമാണ്​. ഇന്ത്യയിൽ വർധിക്കുന്ന തങ്ങളുടെ സാന്നിധ്യം തങ്ങളുടെ തന്നെ സംസ്​കൃത ഉൽപന്നങ്ങളുടെയും പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെയും ആവശ്യം കൂട്ടു​െമന്നും അദ്ദേഹം വ്യക്​തമാക്കി.

ഇന്ത്യൻ കമ്പനികളായ ഒായിൽ ആൻഡ്​ നാച്വറൽ ഗ്യാസ്​ കോർപറേഷൻ (ഒ.എൻ.ജി.സി) വിദേശ്​, ഇന്ത്യൻ ഒായിൽ കമ്പനി, ഭാരത്​ പെട്രോ റിസോഴ്​സസ്​ ലിമിറ്റഡ്​ എന്നിവയുടെ കൺസോർഷ്യത്തിന്​ അബൂദബിയുടെ ലോവർ സകും എണ്ണപര്യവേക്ഷണ പദ്ധതിയിൽ പത്ത്​ ശതമാനം ഒാഹരി അനുവദിച്ചതായി അഡ്​നോക്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ എണ്ണ സംഭരണ കരാർ നടപ്പാക്കാൻ നടപടി തുടങ്ങിയത്​. ഇന്ത്യയുടെ തന്ത്രപ്രധാന സംഭരണ പദ്ധതിയിൽ നിക്ഷേപം നടത്തുന്ന ആദ്യ രാജ്യമാണ്​ യു.എ.ഇയെന്ന്​ ധർമേന്ദ്ര പ്രധാൻ പറഞ്ഞു. 

പ്രധാനപ്പെട്ട ഇൗ പങ്കാളിത്തം ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉൗർജ സഹകരണം കൂടുതൽ ശക്​തിപ്പെടുത്തും. തന്ത്രപ്രധാന സംഭരണം ഇന്ത്യയുടെ ഉൗർജ സുരക്ഷ വർധിപ്പിക്കാനും വിതരണക്കാരുടെ ഭാഗത്തുനിന്നുള്ള തടസ്സങ്ങൾ ഒഴിവാക്കാനും സാധിക്കും. സംഭരിച്ച എണ്ണയുടെ ഒരു ഭാഗം യു.എ.ഇ വാണിജ്യ ആവശ്യത്തിന്​ ഉപയോഗിക്കു​േമ്പാൾ മുഖ്യ ഭാഗം തന്ത്രപ്രധാന ആവശ്യങ്ങൾക്ക്​ മാത്രമായിരിക്കുമെന്ന്​ ധർമേന്ദ്ര പ്രധാൻ വ്യക്​തമാക്കി. 2040 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ഉൗർജ ആവശ്യം മറ്റേതൊരു രാജ്യത്തേക്കാളും കൂടുമെന്ന്​ അന്താരാഷ്​ട്ര ഉൗർജ ഏജൻൻസി (​െഎ.ഇ.എ) പ്രവചിച്ചിട്ടുണ്ട്​. ഇന്ത്യയുടെ ഉൗർജ ആവശ്യത്തി​​​​െൻറ 82 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്​. ഇതിൽ എട്ട്​ ശതമാനമാണ്​ യു.എ.ഇയിൽനിന്ന്​ ഇറക്കുമതി ചെയ്യുന്നത്​. ഉൗർജ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഏഷ്യയിലെ വിപണി ആവശ്യം കാര്യക്ഷമമായും മത്സരാധിഷ്​ഠിതമായും നിവർത്തിക്കാൻ സംഭരണ സംവിധാനം യു.എ.ഇയെ പര്യാപ്​തമാക്കുമെന്ന്​ യു.എ.ഇയുടെ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട്​ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsadnoc
News Summary - adnoc-uae-gulf news
Next Story