അഡ്നോക് ഇന്ധന സ്റ്റേഷനുകളിൽ സെൽഫ് സർവീസ് ആരംഭിച്ചു
text_fieldsഅബൂദബി: വാഹനങ്ങളിൽ ഇന്ധനം നിറച്ചുകിട്ടുന്നതിന് ഫീസ് കൊടുക്കുക അല്ലെങ്കിൽ സ്വയം നിറക്കുക എന്ന പുതിയ സംവിധാനം അഡ്നോക് സ്റ്റേഷനുകളിൽ ആരംഭിച്ചു. വ്യാഴാഴ്ചയാണ് തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിൽ പ്രീമിയം സർവീസ്, സെൽഫ് സർവീസ് എന്നീ സേവനങ്ങൾ ഉൾക്കൊള്ളുന്ന ‘അഡ്നോക് ഫ്ലക്സ്’ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. പരീക്ഷണ ഘട്ടത്തിൽ പ്രീമിയം സേവനവും സൗജന്യമായാണ് ലഭ്യമാക്കുന്നത്. പിന്നീട് പ്രീമിയം സേവനത്തിന് ഫീസ് നൽകേണ്ടി വരും. വയോധികർക്കും നിശ്ചയദാർഢ്യ വ്യക്തികൾക്കും പരീക്ഷണ ഘട്ടം കഴിഞ്ഞാലും പ്രീമിയം സേവനം സൗജന്യമായി നൽകും.
പുതിയ സംവിധാനം നടപ്പാക്കിയ സ്റ്റേഷനുകളിൽ പ്രീമിയം സർവീസിനും സെൽഫ് സർവീസിനുമായി െവവ്വേറെ ഇടങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. സ്വയം ഇന്ധനം നിറക്കലാണോ പ്രീമിയം സേവനമാണോ ഒാരോരുത്തർക്കും യോജിച്ചതെന്ന് മനസ്സിലാക്കാൻ ഉപഭോക്താക്കളെ ക്ഷണിക്കുന്നതായി അഡ്നോക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഏപ്രിൽ മൂന്നിനാണ് ‘അഡ്നോക് ഫ്ലക്സ്’ സംവിധാനം പ്രഖ്യാപിച്ചത്. ഏപ്രിൽ മധ്യത്തോടെ അബൂദബിയിലെ സ്റ്റേഷനുകളിൽ സംവിധാനം നടപ്പാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇൗ വർഷം അവസാനിക്കുന്നതിന് മുമ്പ് രാജ്യത്തെ എല്ലാ അഡ്നോക് സ്റ്റേഷനുകളിലും സംവിധാനം തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഇന്ധനവും പാചകവാതക സിലിണ്ടറുകളും താമസസ്ഥലത്ത് എത്തിച്ചു നൽകുന്ന ‘മൈ സ്റ്റേഷൻ’ സേവനവും ഇതോടൊന്നിച്ച് പ്രഖ്യാപിച്ചിരുന്നു.
‘അഡ്നോക് ഫ്ലക്സ്’ സംവിധാനം നടപ്പാക്കുന്നതിെൻറ ഭാഗമായി സ്വകാര്യ വാഹനങ്ങൾക്ക് ലക്ഷം സ്മാർട്ട് ടാഗുകൾ കൂടി വിതരണം ചെയ്യുമെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷൻ അറിയിച്ചു. ഒാൺലൈൻ വഴി ടോപ് അപ് ചെയ്യുന്ന സ്മാർട്ട് ടാഗുകൾ ഉപയോഗിച്ച് ഇന്ധനം നിറക്കാൻ കഴിയും. www.adnocdistribution.ae/smart വെബ്റ്റസൈറ്റിൽ രജിസ്റ്റർ ചെയ്താണ് സ്മാർട്ട് ടാഗ് സ്വന്തമാക്കാനാവുക. 50 ദിർഹം മുതൽ ഇൗ ടാഗിൽ ടോപ് അപ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
