Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാസ് ഉൽപാദനം വര്‍ധിപ്പിക്കാന്‍ അഡ്‌നോക്

text_fields
bookmark_border
ഗ്യാസ് ഉൽപാദനം വര്‍ധിപ്പിക്കാന്‍ അഡ്‌നോക്
cancel

അബൂദബി: ആഭ്യന്തര വ്യവസായം, വൈദ്യുതി ഉൽപാദനം, നിര്‍മിത ബുദ്ധി അടിസ്ഥാന സൗകര്യ വികസനം, എല്‍.എന്‍.ജി. കയറ്റുമതി എന്നിവ ലക്ഷ്യമിട്ട് വന്‍ വാതക ഉല്‍പ്പാദന വിപുലീകരണ പദ്ധതിയുമായി അബൂദബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്‌നോക്). അബൂദബിയിലെ പ്രധാന എണ്ണ വാതക മേഖലയായ 'ഉമ്മുശീഫ് ഗ്യാസ് ക്യാപ്' പദ്ധതിക്കായി 2260 കോടി ദിര്‍ഹമിന്റെ അന്തിമ നിക്ഷേപ തീരുമാനത്തിന് അഡ്‌നോക് അംഗീകാരം നല്‍കി.

ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ എനര്‍ജീസ്, ഇറ്റാലിയന്‍ കമ്പനിയായ എനി, ചൈന നാഷനല്‍ പെട്രോളിയം കോര്‍പറേഷന്‍ (സി.എന്‍.പി.സി.) എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2030ഓടെ പദ്ധതി പൂര്‍ത്തിയാവുന്നതോടെ പ്രതിദിനം 60 കോടി സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് ഫീറ്റിലധികം വാതകവും അനുബന്ധ ദ്രാവക വാതകങ്ങളും ഇവിടെനിന്ന് ഉല്‍പ്പാദിപ്പിക്കാനാവും. ഇത് നിലവിലെ യു.എ.ഇയിലെ മൊത്തം പ്രതിദിന വാതക ഉപഭോഗത്തിന്റെ പത്ത് ശതമാനത്തോളം വരും.

പദ്ധതിയുടെ ഭാഗമായി 1880 കോടി ദിര്‍ഹമിന്റെ മൂന്ന് എന്‍ജിനീയറിങ്, പ്രൊക്യൂര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇ.പി.സി.) കരാറുകള്‍ പ്രാദേശിക അന്താരാഷ്ട്ര കണ്‍സോര്‍ഷ്യങ്ങള്‍ക്ക് അഡ്‌നോക് കൈമാറി. ഡ്രില്ലിങ് സേനങ്ങള്‍ക്കായി 130 കോടി ദിര്‍ഹമിന്റെ കരാറും നല്‍കിയിട്ടുണ്ട്. നിലവിലുള്ള മൂന്ന് റിഗ്ഗുകള്‍ ഉപയോഗിച്ച് 18 മാസത്തിനുള്ളില്‍ 14 കിണറുകള്‍ നിര്‍മിക്കാനാണു പദ്ധതി. ഇതോടൊപ്പം 2026 മുതല്‍ 2028 വരെയുള്ള കാലയളവില്‍ 2000 കോടി ദിര്‍ഹമിന്റെ പദ്ധതി അവാര്‍ഡുകള്‍ നല്‍കുമെന്നും അഡ്‌നോക് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ADNOC to increase gas production
Next Story