അഡ്നോക് എണ്ണപര്യവേക്ഷണ പദ്ധതികളിൽ ‘ടോട്ടലി’ന് 145 കോടി ഡോളറിെൻറ ഒാഹരി
text_fieldsഅബൂദബി: അബൂദബി നാഷനൽ ഒായിൽ കമ്പനിയുടെ (അഡ്നോക്) എണ്ണപര്യവേക്ഷണ പദ്ധതികളിൽ ഫ്രഞ്ച് കമ്പനിയായ ‘ടോട്ടലി’ന് 145 കോടി ഡോളറിെൻറ ഒാഹരി. ഉമ്മ് ശൈഫ്^നസ്ർ പദ്ധതിയിൽ 20 ശതമാനവും ലോവർ സകൂം പദ്ധതിയിൽ അഞ്ച് ശതമാനവും ഒാഹരിയാണ് 40 വർഷത്തേക്ക് കമ്പനിക്ക് നൽകിയത്. എണ്ണ^വാതക ഉൽപാദന ശേഷി വർധിപ്പിക്കാനും വികസിപ്പിക്കാനുമുള്ള യു.എ.ഇയുടെ പ്രയത്നങ്ങൾക്ക് ഇതോടെ വേഗത കൈവരുമെന്ന് പ്രതീക്ഷിക്കുന്നു.
ലോവർ സകൂം പദ്ധതിയിൽ ഇന്ത്യയുടെ ഒായിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷെൻറ (ഒ.എൻ.ജി.സി) നേതൃത്വത്തിലുള്ള കൺസോർഷ്യം നേരത്തെ പത്ത് ശതമാനം ഒാഹരി നേടിയിരുന്നു. 40 വർഷത്തേക്ക് തന്നെയാണ് കൺസോർഷ്യവുമായുള്ള കരാറും. ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡ് (ഒ.വി.എൽ), ഭാരത് പെട്രോളിയം റിസോഴ്സസ് ലിമിറ്റഡ് (ബി.പി.ആർ.എൽ), ഇന്ത്യൻ ഒായിൽ കോർപറേഷൻ ലിമിറ്റഡ് (െഎ.ഒ.സി.എൽ) എന്നിവ ഉൾപ്പെട്ട കൺസോർഷ്യമാണ് അഡ്നോകുമായി 220 കോടി ദിർഹത്തിെൻറ കരാറിൽ ഒപ്പുവെച്ചിരുന്നത്. യൂറോപ്യൻ കമ്പനിയായ എനി, ജപ്പാെൻറ ഇമ്പക്സ് എന്നിവയാണ് ഒാഹരി കരസ്ഥമാക്കിയ മറ്റു കമ്പനികൾ.
പദ്ധതിയുടെ 60 ശതമാനം ഒാഹരി അഡ്നോക് തന്നെ കൈവശം വെക്കും. അബൂദബി സമുദ്ര എണ്ണ^വാതക മേഖലകളിൽ ടോട്ടലിന് ആഴത്തിലുള്ള അറിവും ധാരണയുമുണ്ടെന്നും ഇത് ഉമ്മ് ശൈഫ് വാതക പദ്ധതിയുടെ ഗതിവേഗം വർധിപ്പിക്കുമെന്നും അഡ്നോക് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഡോ. സുൽത്താൻ ആൽ ജാബിർ ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഉമ്മ് ശൈഫ്^നസ്ർ പദ്ധതിയിലേക്ക് 115 കോടി ഡോളറും ലോവർ സകൂം പദ്ധതിയിലേക്ക് 30 കോടി ഡോളറും ‘ടോട്ടൽ’ നിലവിൽ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
