Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ഡ്‌​നോ​ക്...

അ​ഡ്‌​നോ​ക് മാ​ര​ത്ത​ണ്‍ ഇ​ന്ന്; അ​ബൂ​ദ​ബി​യി​ല്‍ റോ​ഡു​ക​ള്‍ അ​ട​ച്ചി​ടും

text_fields
bookmark_border
അ​ഡ്‌​നോ​ക് മാ​ര​ത്ത​ണ്‍ ഇ​ന്ന്; അ​ബൂ​ദ​ബി​യി​ല്‍ റോ​ഡു​ക​ള്‍ അ​ട​ച്ചി​ടും
cancel

അ​ബൂ​ദ​ബി: അ​ഡ്‌​നോ​ക് മാ​ര​ത്ത​ണി​നു​വേ​ണ്ടി അ​ബൂ​ദ​ബി​യി​ലെ വി​വി​ധ റോ​ഡു​ക​ള്‍ ശ​നി​യാ​ഴ്ച അ​ട​ച്ചി​ടും. കി​ങ് അ​ബ്ദു​ല്ല ബി​ന്‍ അ​ബ്ദു​ല്‍ അ​സീ​സ് അ​ല്‍ സൗ​ദ് സ്ട്രീ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ അ​ര്‍ധ​രാ​ത്രി മു​ത​ല്‍ രാ​വി​ലെ 7.30 വ​രെ​യും കോ​ര്‍ണി​ഷ് സ്ട്രീ​റ്റി​ല്‍ പു​ല​ര്‍ച്ച ര​ണ്ടു​മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യും അ​ട​ച്ചി​ടും.

അ​ല്‍ ഖ​ലീ​ജ് അ​ല്‍ അ​റ​ബി സ്ട്രീ​റ്റ് പു​ല​ര്‍ച്ച മൂ​ന്നു മു​ത​ല്‍ രാ​വി​ലെ ഒ​മ്പ​തു വ​രെ​യും അ​ട​ച്ചി​ടും.

ഇ​വി​ടെ​നി​ന്ന് മാ​ര​ത്ത​ണ്‍ റൂ​ട്ട് ശൈ​ഖ് റാ​ശി​ദ് ബി​ന്‍ സ​ഈ​ദ് സ്ട്രീ​റ്റി​ലേ​ക്ക് തി​രി​യും. ഡ്രൈ​വ​ര്‍മാ​ര്‍ സു​ര​ക്ഷി​ത​മാ​യി നി​യ​മം പാ​ലി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. മാ​ര​ത്ത​ണ്‍ ക​ട​ന്നു​പോ​കു​ന്ന റൂ​ട്ട് അ​നു​സ​രി​ച്ച് എ​ട്ടു​ ഘ​ട്ട​ങ്ങ​ളി​ല്‍ ആ​യാ​ണ് റോ​ഡ് അ​ട​ച്ചി​ട​ല്‍ ഉ​ണ്ടാ​വു​ക.

കോ​ര്‍ണി​ഷ് റോ​ഡി​ലെ അ​ഡ്‌​നോ​ക് ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് തു​ട​ങ്ങു​ന്ന ഓ​ട്ടം ബൈ​നു​ന പ​ബ്ലി​ക് പാ​ര്‍ക്കി​ന് സ​മീ​പ​ത്ത് അ​ഡ്‌​നോ​ക് കാ​മ്പ​സി​ലാ​ണ് എ​ത്തു​ക. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കും പാ​രാ​ലി​മ്പി​ക്‌​സി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ക്കും മാ​ര​ത്ത​ണ്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്. കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളും അ​ട​ക്കം എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. മാ​ര​ത്ത​ണ്‍, മാ​ര​ത്ത​ണ്‍ റി​ലേ (ര​ണ്ടു പേ​ര്‍ അ​ട​ങ്ങു​ന്ന ടീം), 10 ​കി.​മീ, അ​ഞ്ചു കി.​മീ, 2.5 കി.​മീ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​രം. ലോ​ക​പ്ര​ശ​സ്ത ഓ​ട്ട​ക്കാ​ര്‍ അ​ട​ക്കം 23,000 പേ​ര്‍ മാ​ര​ത്ത​ണി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road closedabudhabi marathon
News Summary - ADNOC Marathon Today; Roads will be closed in Abu Dhabi
Next Story