Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഡ്‌നോക് ഡ്രില്ലിങ്​...

അഡ്‌നോക് ഡ്രില്ലിങ്​ അറ്റാദായത്തില്‍ 33 ശതമാനം വര്‍ധന

text_fields
bookmark_border
അഡ്‌നോക് ഡ്രില്ലിങ്​ അറ്റാദായത്തില്‍ 33 ശതമാനം വര്‍ധന
cancel
camera_alt

അ​ഡ്‌​നോ​ക് ഡ്രി​ല്ലി​ങ്​ 

അ​ബൂ​ദ​ബി: അ​ഡ്‌​നോ​ക് ഡ്രി​ല്ലി​ങ്ങി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ല്‍ 2022ല്‍ 33 ​ശ​ത​മാ​നം വ​ര്‍ധ​ന. ഓ​ണ്‍ഷോ​ര്‍, ഓ​യി​ല്‍ ഫീ​ല്‍ഡ് സ​ർ​വി​സ​സ് ബി​സി​ന​സു​ക​ളി​ലാ​ണ് അ​ഡ്‌​നോ​ക് ഡ്രി​ല്ലി​ങ്ങി​ന്‍റെ വ​രു​മാ​നം വ​ര്‍ധി​ച്ച​ത്. 2021ല്‍ 60.4​ല​ക്ഷം ഡോ​ള​റാ​യി​രു​ന്ന അ​ഡ്‌​നോ​ക്കി​ന്‍റെ അ​റ്റാ​ദാ​യം 2022ല്‍ 80.2​ല​ക്ഷം ഡോ​ള​റാ​യാ​ണ് വ​ര്‍ധി​ച്ച​ത്. പു​തി​യ എ​ണ്ണ​ക്കി​ണ​റു​ക​ള്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​താ​ണ് അ​റ്റാ​ദാ​യ​ത്തി​ലെ വ​ര്‍ധ​ന​ക്ക് സ​ഹാ​യി​ച്ച​തെ​ന്ന് അ​ഡ്‌​നോ​ക് വ്യ​ക്ത​മാ​ക്കി.

നി​ല​വി​ല്‍ 115 റി​ഗു​ക​ളാ​ണ് അ​ഡ്‌​നോ​ക്കി​നു​ള്ള​ത്. 2023ൽ ​ക​മ്പ​നി മൂ​ന്നു ശ​ത​കോ​ടി മു​ത​ല്‍ 3.2 ശ​ത​കോ​ടി ഡോ​ള​ര്‍ വ​രെ​യാ​ണ് അ​ഡ്‌​നോ​ക് വ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​റ്റാ​ദാ​യ​ത്തി​ലും ക​മ്പ​നി മി​ക​ച്ച വ​ര്‍ധ​ന​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 85 ല​ക്ഷം ഡോ​ള​റി​ല്‍നി​ന്ന് ഒ​രു ശ​ത​കോ​ടി​യി​ലേ​ക്കാ​ണ് ക​മ്പ​നി അ​റ്റാ​ദാ​യം വ​ര്‍ധി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. 2027ഓ​ടെ പ്ര​തി​ദി​ന എ​ണ്ണ ഉ​ല്‍പാ​ദ​നം 50ല​ക്ഷം ബാ​ര​ലാ​യി വ​ര്‍ധി​പ്പി​ക്കാ​നാ​ണ് അ​ഡ്‌​നോ​ക് പ്ലാ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് അ​ഡ്‌​നോ​ക് ഡ്രി​ല്ലി​ങ് ചീ​ഫ് ഫി​നാ​ന്‍ഷ്യ​ല്‍ ഓ​ഫി​സ​ര്‍ ഈ​സ് ഇ​കാ​ഹീ​മ​ന​ന്‍ പ​റ​ഞ്ഞു. മു​മ്പ് 2030ഓ​ടെ 50 ല​ക്ഷം ബാ​ര​ല്‍ എ​ണ്ണ ഉ​ല്‍പാ​ദി​പ്പി​ക്കാ​നാ​യി​രു​ന്നു ക​മ്പ​നി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

എ​ന്നാ​ല്‍ വ​ര്‍ധി​ച്ചു​വ​രു​ന്ന ആ​ഗോ​ള ഊ​ര്‍ജ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ൽ​പാ​ദ​ന വ​ര്‍ധ​ന ന​ട​പ്പാ​ക്കാ​ന്‍ ക​മ്പ​നി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. യു.​എ.​ഇ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ അ​ഡ്​​നോ​ക്​ ലോ​ക​ത്തെ 12ാമ​ത്​ ഏ​റ്റ​വും വ​ലി​യ ക​മ്പ​നി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adnoc drilling
News Summary - Adnoc drilling profit up by 33%
Next Story