Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലാ​ഭ​ത്തി​ൽ...

ലാ​ഭ​ത്തി​ൽ റെ​ക്കോ​ഡി​ട്ട്​ അ​ഡ്​​നോ​ക്​ ഡി​സ്​​ട്രി​ബ്യൂ​ഷ​ൻ

text_fields
bookmark_border
ലാ​ഭ​ത്തി​ൽ റെ​ക്കോ​ഡി​ട്ട്​ അ​ഡ്​​നോ​ക്​ ഡി​സ്​​ട്രി​ബ്യൂ​ഷ​ൻ
cancel
Listen to this Article

ദുബൈ: യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ചെ​റു​കി​ട ഇ​ന്ധ​ന വി​ത​ര​ണ സ്ഥാ​പ​ന​മാ​യ അ​ഡ്​​നോ​ക്​ ഡി​സ്​​ട്രി​ബ്യൂ​ഷ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം നേ​ടി​യ​ത്​ റെ​ക്കോ​ഡ് ലാ​ഭം. 2025 ഡി​സം​ബ​ർ 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​മ്പ​നി നേ​ടി​യ​ത്​ 761 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ ലാ​ഭ​മാ​ണ്. 15.4 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന.

അ​ബൂ​ദ​ബി സെ​ക്യൂ​രി​റ്റീ​സ്​ എ​ക്സ്​​ചേ​ഞ്ചി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഈ ​വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പെ​ട്രോ​ൾ​പ​മ്പു​ക​ൾ തു​റ​ന്ന​തും ഉ​യ​ർ​ന്ന അ​ള​വി​ലു​ള്ള ഇ​ന്ധ​ന വി​ത​ര​ണ​വു​മാ​ണ്​ ലാ​ഭം കു​തി​ച്ചു​യ​രാ​ൻ കാ​ര​ണം.

ക​ഴി​ഞ്ഞ വ​ർ​ഷ​​ത്തെ അ​പേ​ക്ഷി​ച്ച്​ വ​രു​മാ​ന​ത്തി​ൽ 1.2 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 15.7 ശ​ത​കോ​ടി ലി​റ്റ​ർ ഇ​ന്ധ​നം വി​റ്റ​തി​ലൂ​ടെ 35.89 ശ​ത​കോ​ടി ദി​ർ​ഹ​മി​ന്‍റെ വ​രു​മാ​ന​മാ​ണ്​ നേ​ടി​യ​ത്. യു.​എ.​ഇ കൂ​ടാ​തെ സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​ന്ധ​ന വി​ത​ര​ണം വ്യാ​പി​പ്പി​ച്ച​തും വ​രു​മാ​ന വ​ർ​ധ​ന​വി​ന്​ ആ​ക്കം​കൂ​ട്ടി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​പ്ര​കാ​രം ക​മ്പ​നി​യു​ടെ ആ​കെ പെ​ട്രോ​ൾ പ​മ്പു​ക​ളു​ടെ എ​ണ്ണം 1,010ലെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഈ ​രം​ഗ​ത്ത്​ 13 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2028ഓ​ടെ ചെ​റു​കി​ട വി​ത​ര​ണ പ​മ്പു​ക​ളു​ടെ എ​ണ്ണം 1,150ലെ​ത്തും.

ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ക​മ്പ​നി പ്ര​സ്താ​വ​ന​യി​ൽ വെ​ളി​പ്പെ​ടു​ത്തി. ഇ​ന്ധ​ന ഇ​ത​ര മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ലും ലാ​ഭ​ത്തി​ലും വ​ർ​ധ​ന കൈ​വ​രി​ച്ചി​ട്ടു​ണ്ട്​. ഈ ​രം​ഗ​ത്ത്​ നാ​ലാം​പാ​ദ വ​ർ​ഷ​ത്തി​ൽ ക​മ്പ​നി​യു​ടെ അ​റ്റ​ലാ​ഭം 15 ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 668 ദ​ശ​ല​ക്ഷം ദി​ർ​ഹ​മാ​യി. വ​രു​മാ​ന​ത്തി​ൽ ഏ​ഴ്​ ശ​ത​മാ​നം വ​ർ​ധ​ന​വു​മാ​യി 9.4 ശ​ത​കോ​ടി ദി​ർ​ഹ​വും നേ​ടാ​നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsadnocADNOC Gasrecord profitgulf news malayalam
News Summary - Adnoc Distribution posts record profit
Next Story