എണ്ണ ഉൽപാദനം കൂട്ടാൻ 5500 കോടി ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ച് അഡ്‌നോക്
text_fieldsഅബൂദബി: എണ്ണ ഉൽപ്പാദനം പരമാവധി വർധിപ്പിക്കുന്നതിനായി അടുത്ത രണ്ടുവര്‍ഷത്തിനുള്ളിൽ 5500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് അബൂദബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്‌നോക്).
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ അഡ്‌നോക്കില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെയാണ് അഡ്‌നോക്ക് ഉൽപ്പാദനം വിപുലപ്പെടുത്താൻ കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. 2026-2028 വര്‍ഷങ്ങളിലേക്കായി പുതിയ ഉൽപ്പാദന പദ്ധതികൾ നടപ്പിലാക്കാനാണ് തീരുമാനമെന്ന് അഡ്‌നോക് പ്രസ്താവനയില്‍ അറിയിച്ചു. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതും എണ്ണ ഉല്‍പ്പാദക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍റെ ആക്രമണമുണ്ടായതും അടക്കമുള്ള പ്രതിസന്ധികളെ മറികടക്കുന്നതിനാണ് യു.എ.ഇ ഒപെക്, ഒപെക് പ്ലസ് സംഘടനകളില്‍ നിന്ന് പിന്‍മാറിയതും എണ്ണ ഉല്‍പ്പാദനം കൂട്ടുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും.
2027ഓടെ പ്രതിദിനം 50 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാനാണ് അബൂദബിയുടെ ലക്ഷ്യം. 1967ല്‍ ആണ് അബൂദബി ഒപെക് അംഗമായത്. 1971ല്‍ യു.എ.ഇ രൂപീകൃതമായ ശേഷം ഈ അംഗത്വം തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

