അഡ്നോക് അബൂദബി മാരത്തൺ ഡിസംബർ 12ന്; രജിസ്ട്രേഷൻ തുടങ്ങി
text_fieldsഅബൂദബി: അബൂദബി സ്പോർട്സ് കൗൺസിലും അഡ്നോകും ചേർന്ന് സംഘടിപ്പിക്കുന്ന എട്ടാമത് അഡ്നോക് അബൂദബി മാരത്തൺ 2026 ഡിസംബർ 12ന് നടക്കും. കായിക പ്രേമികൾക്കും ഓട്ടക്കാർക്കുമായി രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനുമായി സംഘടിപ്പിക്കുന്ന മാരത്തണിൽ ലോകോത്തര താരങ്ങളും പതിനായിരക്കണക്കിന് കായികപ്രേമികളും പങ്കെടുക്കും.
42.195 കിലോമീറ്റർ ഫുൾ മാരത്തൺ, 10 കിലോമീറ്റർ, 5 കിലോമീറ്റർ വിഭാഗങ്ങൾക്ക് പുറമെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി 2.5 കിലോമീറ്റർ ഓട്ടവും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. മാരത്തണിന് മുന്നോടിയായി മത്സരാർഥികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായി രണ്ട് പ്രിപ്പറേറ്ററി റണ്ണുകളും സംഘടിപ്പിക്കും. ആദ്യ പ്രിപ്പറേറ്ററി റൺ (10 കി.മീ) ഒക്ടോബർ 24ന് അൽ ദന്നയിലും രണ്ടാമത്തേത് (21.1 കി.മീ ഹാഫ് മാരത്തൺ) നവംബർ ഏഴിന് അൽ ഐനിലും നടക്കും.ഡിസംബർ ഏഴു മുതൽ കാണികൾക്കായി പ്രത്യേക ഫാൻ വില്ലേജും പ്രവർത്തനമാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

