Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ എജുക്കേഷൻ...

ഷാർജ എജുക്കേഷൻ അക്കാദമിയിൽ പ്രവേശനം ആരംഭിച്ചു

text_fields
bookmark_border
ഷാർജ എജുക്കേഷൻ അക്കാദമിയിൽ പ്രവേശനം ആരംഭിച്ചു
cancel

ഷാർജ: യു.എ.ഇയിലെ അധ്യാപന രംഗത്ത്​ കരിയർ മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്കായി വിവിധ പഠന കോഴ്​സുകളിലേക്ക്​ പ്രവേശന നടപടികൾ ആരംഭിച്ച്​​ ഷാർജ എജുക്കേഷൻ അക്കാദമി. മാർച്ച്​ 30 മുതൽ ഏപ്രിൽ 30 വരെ പ്രവേശന നടപടികൾ നീണ്ടുനിൽക്കുമെന്ന്​ അക്കാദമി അറിയിച്ചു. അധ്യാപന മേഖലയിൽ അധ്യാപകരുടെ പങ്ക്​ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന അക്കാദമിക, പ്രഫഷനൽ പ്രോഗ്രാമുകളാണ്​ വാഗ്​ദാനം ചെയ്യുന്നത്​. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം അംഗീകരിച്ച എട്ട്​ അക്കാദമിക്​ പ്രോഗ്രാമുകളിലേക്ക്​​​ വരാനിരിക്കുന്ന സെമസ്റ്ററിൽ സീറ്റുകൾ ലഭ്യമാണ്​.

കൂടാതെ ഏർളി ചൈൽഡ്​ഹുഡ്​ വിദ്യാഭ്യാസത്തിലെ മൂന്ന്​ പ്രത്യേക പ്രഫഷനൽ ഡവലപ്​മെന്‍റ്​ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾക്ക്​​ നേരത്തെ നാഷനൽ ക്വാളിഫിക്കേഷൻ സെന്‍റർ അംഗീകാരം നൽകിയിട്ടുണ്ട്​. ഫിൽലാന്‍റിലെ യൂനിവേഴ്​സിറ്റി ഓഫ്​ ഹെൽസിങ്കിയുമായി ചേർന്ന്​ വികസിപ്പിച്ച ​ബിരുദാനന്തര പ്രോഗ്രാമാണ്​ ഇതിൽ പ്രധാനപ്പെട്ടത്​. അധ്യാപകരുടെ ശാസ്ത്രീയ ചിന്തകളും ക്രിയാത്​മകതയും വർധിപ്പിക്കാനായി രൂപകൽപന ചെയ്തിരിക്കുന്നതാണ്​ ഈ കോഴ്​സുകൾ.

കൂടാതെ കാനഡയിലെ ഒന്‍റാറിയോ ഇൻസ്റ്റിറ്റ്യൂട്ട്​ ഫോർ സ്റ്റഡീസ്​ ഇൻ എജുക്കേഷനുമായി ചേർന്ന്​ വികസിപ്പിച്ച പോസ്റ്റ്​ ഗ്രാജുവേറ്റ്​ ഡിപ്ലോമ ഇൻ എജുക്കേഷൻ ലീഡർഷിപ്പ്​ പ്രോഗ്രാമിലും പ്രവേശനം നേടാം. രാജ്യത്തുടനീളമുള്ള വിത്യസ്തരായ അധ്യാപകർക്ക്​ പ്രവേശനം ഉറപ്പാക്കാനായി ഇംഗ്ലീഷ്​, അറബി ഭാഷകളിൽ മുഴുവൻ പ്രോഗ്രാമുകളും ലഭ്യമാകുമെന്ന്​ അധികൃതർ അറിയിച്ചു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationGulf NewsAdmissionSharjah
News Summary - Admissions have begun at Sharjah Education Academy
Next Story