Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമിറാക്ക്​ൾ ഗാർഡനിൽ...

മിറാക്ക്​ൾ ഗാർഡനിൽ പ്രവേശനം പുനരാരംഭിച്ചു

text_fields
bookmark_border
മിറാക്ക്​ൾ ഗാർഡനിൽ പ്രവേശനം പുനരാരംഭിച്ചു
cancel

ദുബൈ: താൽകാലികമായി അടച്ച മിറാക്ക്​ൾ ഗാർഡനിൽ കുടുംബങ്ങളുടെ സൗജന്യ പ്രവേശനം പുനരാരംഭിച്ചു. ഗാർഡനിലേക്കുള്ള പ്രവേശനം സൗജന്യമാക്കിയതോടെ സന്ദർശകരുടെ വൻ തിരക്ക്​​ അനുഭവപ്പെട്ടിരുന്നു​. തുടർന്ന്​ പെരുന്നാൾ അവധി ദിനങ്ങൾ കൂടി വന്നതോടെ സന്ദർശക തിരക്ക്​ വീണ്ടും കൂടി.

ഇതോടെയാണ്​ സന്ദർശകരുടെ സുരക്ഷ പരിഗണിച്ച്​ ഗാർഡൻ താൽകാലിമായി അടക്കാൻ തീരുമാനിച്ചിരുന്നത്​. യു.എ.ഇ താമസക്കാരായ കുടുംബങ്ങൾക്ക് എമിറേറ്റ്​സ്​ ഐ.ഡി കാണിച്ചുകൊണ്ട്​ ഗാർഡനിൽ മാർച്ച്​ 31 വരെ സൗജന്യമായി പ്രവേശിക്കാമെന്ന്​ അധികൃതർ അറിയിച്ചു. എല്ലാ ദിവസവും സൗജന്യ പ്രവേശനം വൈകുന്നേരം ആറ്​ മണി​ വരെയായിരിക്കും. സൗജന്യ പ്രവേശന ഓഫർ ലഭിക്കേണ്ടവർ ഗേറ്റ്​ മൂന്ന്​ വഴി പ്രവേശിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissiongulfUAEmiracle gardenresumed
News Summary - Admission to Miracle Garden has resumed.
Next Story