അഡിപെകിന് ഉജ്ജ്വല തുടക്കം
text_fieldsഅബൂദബി: ഇരുപത്തിയൊന്നാമത് അബൂദബി ഇൻറർനാഷനൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിന് (അഡിപെക്) അബൂദബിയിൽ തുടക്കമായി. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് അഡിപെക് സംഘടിപ്പിക്കുന്നത്. നവംബർ 15 വരെ നീണ്ടുനിൽക്കുന്ന പരിപാടി അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ (അഡ്നെക്) അബൂദബി കീരീടാവകാശിയുടെ കാര്യാലയ മേധാവി ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള 2200ലധികം കമ്പനികളാണ് അഡിപെകിൽ പെങ്കടുക്കുന്നത്. ഇന്ത്യയുടെ പവലിയൻ യു.എ.ഇ സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബിർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.നേതൃത്വത്തിെൻറ പിന്തുണയോടു കൂടി യു.എ.ഇയും അബൂദബിയും ലോക ഉൗർജ മേഖല സംവാദത്തിനുള്ള ആഗോളയിടം എന്ന പദവി കൈവരിച്ചതായി അഡിപെക് ഉദ്ഘാടനം ചെയ്ത് ശൈഖ് ഹാമിദ് പറഞ്ഞു.
പ്രമുഖ അന്താരാഷ്ട്ര, ദേശീയ എണ്ണ^വാതക കമ്പനികൾ പെങ്കടുക്കുന്ന ഇൗ പരിപാടി പ്രധാനപ്പെട്ട മേഖലയിൽ രാജ്യത്തിെൻറ നേതൃത്വത്തെ പ്രതിഫലിപ്പിക്കുകയും കഴിഞ്ഞ വർഷങ്ങളിൽ ഇൗ വ്യവസായത്തിൽ കൈവരിച്ച വികസനത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. അഡിപെകിൽ ഉൗർജ മേഖലയിലെ പ്രമുഖർ പെങ്കടുക്കുന്ന ചർച്ചകൾ ആഗോള എണ്ണ^വാതക മേഖലയിലെ ഭാവി പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്ന് ശൈഖ് ഹാമിദ് പ്രത്യാശ പ്രകടിപ്പിച്ചു.
ഉദ്ഘാടനത്തിന് ശേഷം വിവിധ രാജ്യങ്ങളുടെ പവലിയനുകൾ ശൈഖ് ഹാമിദ് സന്ദർശിച്ചു. ഉൗർജ^വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് അൽ മസ്റൂഇ, സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബിർ, സുപ്രീം പെട്രോളിയം കൗൺസിൽ സെക്രട്ടറി ജനറൽ ഹമദ് മുബാറക് ആൽ ശംസി, സൗദി ഉൗർജമന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് ആൽ ഫാലിഹ്, ഇൗജിപ്ഷ്യൻ പെട്രോളിയം മന്ത്രി താരീഖ് അൽ മുല്ല, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
