അഡിഹെക്സ് എക്സിബിഷന് ഫോട്ടോഗ്രഫി മത്സരം
text_fieldsഅഡിഹെക്സ് എക്സിബിഷനിലെ കാഴ്ച
അബൂദബി: അബൂദബി ഇന്റര്‍നാഷനല്‍ ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷൻ (അഡിഹെക്സ്) 19ാമത് എഡിഷൻ 'സുസ്ഥിരതയും പൈതൃകവും-ഒരു അഭിലാഷം'എന്ന തലക്കെട്ടിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.
പരിസ്ഥിതി സുസ്ഥിരതയും വേട്ടയടക്കമുള്ള പൈതൃക കായികവിനോദങ്ങള്‍ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നതാവണം ചിത്രം. ആഗസ്റ്റ് 31വരെയാണ് രജിസ്ട്രേഷന്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയാണ് പ്രദർശനം.
മത്സരത്തിന്റെ മാനദണ്ഡങ്ങളും വ്യവസ്ഥകളും അഡിഹെക്സ് വെബ്സൈറ്റില്‍ ലഭ്യമാണ്. എക്സിബിഷന് നടക്കുന്ന ഏഴ് ദിവസങ്ങളില്‍ മനോഹരമായ ഫോട്ടോ എടുക്കുന്ന സന്ദര്‍ശകര്‍ക്കും അധികൃതര്‍ സമ്മാനം നല്‍കും. എക്സിബിഷന് വേദിയില്‍ അരങ്ങേറുന്ന അറേബ്യന്‍ സലൂക്കി സൗന്ദര്യ മത്സരം, ഫാല്‍കണ്‍ ലേലം, കുതിര ലേലം, ഒട്ടക ലേലം, പരമ്പരാഗത കലകളും കരകൗശല വസ്തുക്കളും തുടങ്ങി വിവിധ പരിപാടികളുടെ വേദികളില്‍നിന്ന് ചിത്രം പകര്‍ത്താം.
മത്സരത്തില്‍ കുറഞ്ഞത് അഞ്ചും പരമാവധി പത്തും ചിത്രങ്ങളാണ് അനുവദിച്ചത്. പ്രദര്‍ശനത്തിന് രണ്ടാഴ്ചക്ക് ശേഷമാണ് ജേതാക്കളെ പ്രഖ്യാപിക്കുക.
പ്രദര്‍ശന ദിനങ്ങളില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കൂടുതല്‍ ലൈക്ക് നേടുന്ന വിഡിയോക്കും സമ്മാനം നല്‍കും. പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിഡിയോകള്‍ മാത്രമേ മത്സരത്തിനായി പരിഗണിക്കൂ. എത്ര വിഡിയോ വേണമെങ്കിലും പങ്കുവെക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

