റോളർ സ്കേറ്റിങ്ങിൽ ഇരട്ട സ്വർണവുമായി ആദി
text_fieldsറോളർ സ്കേറ്റിങ്ങിൽ സ്വർണ മെഡലുമായി ആദി
ദുബൈ: ഷാർജ റയാൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന യു.എ.ഇ ക്ലസ്റ്റർ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 14 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ക്വാഡ് 500 മീറ്റർ 100 മീറ്റർ ഇനത്തിൽ സ്വർണ മെഡൽ നേട്ടം സ്വന്തമാക്കി മലയാളി വിദ്യാർഥി. തൃശൂർ സ്വദേശി വിപിൻ-രാജി ദമ്പതികളുടെ മൂത്തമകനായ ആദിയാണ് നേട്ടത്തിനുടമ. ഷാർജ അമിറ്റി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ആദി. ദുബൈ എസ്.ജി സ്പോർട്സിൽ മനോജ്, രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ഈ വർഷം മികച്ച പ്രകടനത്തോടെ ദേശീയ മത്സരത്തിൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകരും ഒപ്പം മാതാപിതാക്കളും. ഒക്ടോബർ 23 മുതൽ കർണാടകയിലെ ബാൽഗാമിലാണ് ദേശീയ മത്സരം.

