പ്രളയ ദുരിതാശ്വാസം: കൈത്താങ്ങായി അഡ്നോക് ജീവനക്കാരും
text_fieldsഷാർജ: പ്രളയ ദുരിത ബാധിതരെ സഹായിക്കാനും കേരളത്തിെൻറ പുനർ നിർമാണ മഹാ യജ്ഞത്തിൽ പങ്കാളികളാകാനും അബൂദബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) ജീവനക്കാരും. ഷാർജ, അജ്മാൻ എമിറേറ്റുകളിലെ 85ലധികം അഡ്നോക് സർവീസ് സ്റ്റേഷനുകളിലെ ജീവനക്കാരിൽനിന്ന് സമാഹരിച്ച 11.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
അഡ്നോക് മുവൈല സ്റ്റേഷൻ സൂപ്പർവൈസർ ഉംറാൻ അബ്ദുല്ല ഇബ്രാഹിം മുഹമ്മദ് അൽ അലി പ്രത്യേക താൽപര്യമെടുത്താണ് വളരെ കുറഞ്ഞ സമയം കൊണ്ട് ഇത്രയും തുക സമാഹരിച്ചത്. ഇതിനായി ഓരോ സ്റ്റേഷനുകളിൽനിന്നും ഒരാളെ വീതം ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
മലയാളി ജീവനക്കാർക്ക് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും യു.എ.ഇ പൗരൻമാരും നേപ്പാൾ, ഫിലിപ്പീൻസ്, കെനിയ രാജ്യക്കാരും സംഭാവന നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
