അധ്യാപകരാകാൻ ഡിപ്ലോമ കോഴ്സുമായി അഡക്
text_fieldsഅബൂദബി: അബൂദബിയിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതി. ‘കുൻ മുഅല്ലിം’ അഥവാ ‘അധ്യാപകരാകൂ’ എന്ന പേരിലാണ് അബൂദബി ഡിപ്പാർട്മെന്റ് ഓഫ് എജുക്കേഷൻ ആൻഡ് നോളജ് (അഡെക്) പദ്ധതി പ്രഖ്യാപിച്ചത്. യു.എ.ഇ പൗരൻമാർക്കും പ്രവാസികൾക്കും പദ്ധതിയിലേക്ക് അപേക്ഷ നൽകാം. ഇതിനായി ‘അഡെക്’ ഒരു വർഷത്തെ പി.ജി ഡിപ്ലോമ കോഴ്സും ഒരുക്കിയിട്ടുണ്ട്. നല്ല ആശയവിനിമയ ശേഷിയും അധ്യാപനത്തിന് ആഗ്രഹമുള്ളവർക്കും ഇതിനായി അഡെകിന്റെ വെബ്സൈറ്റ് വഴി അപേക്ഷ നൽകാം.
തൊഴില്‍രഹിതരായ പ്രഫഷനലുകള്‍ക്കും വിരമിച്ച ജീവനക്കാര്ക്കുമടക്കമുള്ളവര്ക്കും കോഴ്സില്‍ ചേരാവുന്നതാണ്. ആദ്യഘട്ടത്തിൽ 125 പേരെയാണ് തിരഞ്ഞെടുത്ത് പരിശീലന കോഴ്സിന് പ്രവേശിപ്പിക്കുക. അബൂദബി യൂനിവേഴ്സിറ്റി, അൽഐൻ യൂനിവേഴ്സിറ്റി തുടങ്ങിയ ഉന്നത സർവകലാശാലകളുമായി സഹകരിച്ചാണ് കോഴ്സ് നടപ്പിലാക്കുന്നത്.
ആധുനിക അധ്യാപന രീതിക്കാവശ്യമായ വിജ്ഞാനവും ശേഷിയും ഉപകരണങ്ങളുമൊക്കെ ഉള്‍ക്കൊള്ളിച്ച പാഠ്യപദ്ധതിയാണ് ഡിപ്ലോമ കോഴ്സിനുള്ളത്.
കോഴ്സിൽ വിജയിക്കുന്നവരെ അബൂദബിയിലെ അമേരിക്കൻ കരിക്കുലത്തിൽ പ്രവർത്തിക്കുന്ന ചാർട്ടർ സ്കൂളുകളിലാണ് നിയമിക്കുക.
അംഗീകൃത യൂനിവേഴ്സിറ്റികളില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം കരസ്ഥമാക്കിയിട്ടുള്ള നിശ്ചിത പ്രായപരിധിയിലുള്ളവര്‍ക്കാണ് കോഴ്സിന് അപേക്ഷിക്കാനുള്ള അര്‍ഹത.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും apply.adek.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

