Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അദീബ് അഹമ്മദ് 'ദി വാൾ സ്ട്രീറ്റ് ജേണൽ' സി.ഇ.ഒ കൗൺസിലിൽ

text_fields
bookmark_border
അദീബ് അഹമ്മദ് ദി വാൾ സ്ട്രീറ്റ് ജേണൽ സി.ഇ.ഒ കൗൺസിലിൽ
cancel

ലണ്ടൻ/അബൂദബി: ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിനെ 'ദി വാൾ സ്ട്രീറ്റ് ജേണൽ' സി.ഇ.ഒ കൗൺസിലിലേക്ക് നിയമിച്ചു. ഡബ്ല്യു.എസ്.ജെ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ ലോകത്തെ പ്രമുഖ ബിസിനസ് നേതാക്കൾക്കായി ക്ഷണം വഴി മാത്രം അംഗത്വം നൽകുന്ന ആഗോള ശൃംഖലയാണിത്.

ജൂൺ 9, 10 തീയതികളിൽ ലണ്ടനിൽ നടന്ന സി.ഇ.ഒ കൗൺസിൽ ഉച്ചകോടിയിലാണ് പ്രഖ്യാപനമുണ്ടായത്. ആഗോള സാമ്പത്തിക കാഴ്ചപ്പാട്, നേതൃപാടവം, സാങ്കേതികവിദ്യ, ഭൗമരാഷ്ട്രീയം എന്നിവ ചർച്ച ചെയ്യുന്നതിനായി വിവിധ വ്യവസായ മേഖലകളിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത ഉച്ചകോടിയാണിത്. കൗൺസിലിൽ അംഗമാകുന്നതോടെ, ആഗോള ബിസിനസിന്‍റെ ഭാവി രൂപപ്പെടുത്തുന്ന നിരന്തര ചർച്ചകളിൽ അദീബ് അഹമ്മദും പങ്കാളിയാകും.

ദി വാൾ സ്ട്രീറ്റ് ജേണൽ സി.ഇ.ഒ കൗൺസിലിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അദീബ് അഹമ്മദ് പ്രതികരിച്ചു. ‘ആഗോള സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന നേതൃനിരയിലേക്ക് സംഭാവനകൾ നൽകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. സാങ്കേതികവിദ്യയും ഭൗമരാഷ്ട്രീയവും ബിസിനസ് രീതികളെ പുനർനിർവചിക്കുന്ന കാലഘട്ടത്തിൽ ഇത്തരം അർഥവത്തായ സംവാദങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. - അദ്ദേഹം പറഞ്ഞു.

ജി.സി.സി, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് മേഖലകളിലുടനീളം പ്രവർത്തിക്കുന്ന പ്രമുഖ സാമ്പത്തിക സേവന ഗ്രൂപ്പായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്‍റെ അമരക്കാരനാണ് അദീബ് അഹമ്മദ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഡിജിറ്റൽ ഇന്നൊവേഷൻ, ക്രോസ്-ബോർഡർ പേയ്‌മെന്‍റുകൾ, ഫോറിൻ എക്സ്ചേഞ്ച്, ഫിനാൻഷ്യൽ ഇൻക്ലൂഷൻ തുടങ്ങിയ മേഖലകളിൽ വലിയ നിക്ഷേപങ്ങളാണ് ഗ്രൂപ് നടത്തിവരുന്നത്. കൂടാതെ ഫിക്കി അറബ് കൗൺസിൽ ചെയർമാൻ കൂടിയായ അദ്ദേഹം സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ പരിവർത്തനം എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര വേദികളിലെ സജീവ സാന്നിധ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adeeb Ahmed on The Wall Street Journal CEO Council
Next Story