Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഷിങ്​ടൺ...

വാഷിങ്​ടൺ പോസ്റ്റിന്‍റെ ആഗോള എ.ഐ കൗൺസിലിൽ അംഗമായി അദീബ് അഹമ്മദ്

text_fields
bookmark_border
വാഷിങ്​ടൺ പോസ്റ്റിന്‍റെ ആഗോള എ.ഐ കൗൺസിലിൽ അംഗമായി അദീബ് അഹമ്മദ്
cancel
camera_alt

അദീബ്

അഹമ്മദ്​

അബൂദബി: പ്രമുഖ ആഗോള മാധ്യമമായ ദി വാഷിങ്​ടൺ പോസ്റ്റിന്‍റെ ഉപദേശക വിഭാഗമായ ‘വാഷിങ്​ടൺ പോസ്റ്റ് ഇന്‍റലിജൻസ്’ നിർമിത ബുദ്ധി സാ​ങ്കേതിക വിദ്യ (എ.ഐ) കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്​സ്​ മാനേജിങ്​ ഡയറക്ടർ അദീബ് അഹമ്മദിനെ തിരഞ്ഞെടുത്തു. എ.ഐ, ഡിജിറ്റൽ പരിവർത്തനം എന്നിവയിലൂടെ ആഗോള നയരൂപവത്​കരണത്തിനും വ്യവസായ നവീകരണത്തിനുമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ കൂട്ടായ്മയാണിത്. ലോകമെമ്പാടുമുള്ള പ്രമുഖ ബിസിനസ്​ മേധാവികളും സാങ്കേതിക വിദഗ്ധരുമാണ് ഈ കൗൺസിലിലെ അംഗങ്ങൾ.

ഗൾഫ് മേഖലയിൽ നിന്ന് ഈ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബിസിനസ്​ നേതാക്കളിൽ ഒരാളാണ് അദീബ്. എ.ഐ, ഫിൻടെക് എന്നിവയുടെ ആഗോള കേന്ദ്രമായി അതിവേഗം വളരുന്ന ഗൾഫ് രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും അന്താരാഷ്ട്ര തലത്തിൽ പങ്കുവെക്കാൻ പങ്കാളിത്തം സഹായിക്കും. അദീബിന്‍റെ നേതൃത്വത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്​സ്​ ജി.സി.സി, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യാ പസഫിക് മേഖലകളിൽ അതിവേഗം വളരുന്ന മുൻനിര സാമ്പത്തിക സേവന ഗ്രൂപ്പുകളിലൊന്നായി മാറിയിട്ടുണ്ട്. ആഗോള ബിസിനസിന്‍റെയും സാമ്പത്തിക രംഗത്തിന്‍റെയും കേന്ദ്രമായ ഇവിടെ നിന്നുള്ള അനുഭവങ്ങൾ കൗൺസിലിൽ പങ്കുവെക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Washington postAdeeb AhmedAI ​​
News Summary - Adeeb Ahmed joins The Washington Post's Global AI Council
Next Story