നാട്ടിലേക്ക് പണമയക്കാൻ അനുയോജ്യ സമയം –അദീബ് അഹ്മദ്
text_fieldsദുബൈ: പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഏറ്റവും അനുയോജ്യമായ സമയങ്ങളിലൊന്നാണിതെന്ന് ലുലു ഇൻറർനാഷനൽ എക്സ്േചഞ്ച് എം.ഡി അദീബ് അഹ്മദ് പറഞ്ഞു. യു.എസ് ഡോളർ ശക്തിപ്രാപിക്കുകയും ഇന്ത്യൻ രൂപ ഇടിഞ്ഞ് ഡോളറിനെതിരെ 75 രൂപ നിലവാരത്തിലേക്ക് കടക്കുകയും ചെയ്തിരിക്കുകയാണ്.
ഈ കണക്ക് പ്രതീക്ഷിച്ച പാതയ്ക്ക് അനുസൃതമാണ്. കോവിഡ് ഭീതി വിപണിയെ ബാധിച്ചതാണ് മാറ്റങ്ങളെ സ്വാധീനിച്ച സംഗതികളിൽ പ്രധാനം.
ഡോളറിനെതിരെ രൂപ 75.60 എന്ന നിലയിലേക്ക് എത്തുമെന്നാണ് നിഗമനം. മാസത്തിെൻറ പാതി പിന്നിട്ട ഘട്ടത്തിലാണെങ്കിൽ പോലും പണമിടപാടുകളുടെ എണ്ണത്തിൽ 15 മുതൽ 20 ശതമാനം വരെ വർധന പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
