നൂറിലധികം സ്റ്റോറുകളെ യോജിപ്പിച്ച് ‘ആഡ്കൂപ്’ ഏകീകൃത ബ്രാന്‍ഡാകുന്നു
text_fieldsഅല്‍ഐനില്‍ ‘ആഡ്കൂപ്’ ഔദ്യോഗികമായി ആരംഭിച്ചു കൊണ്ടുള്ള പ്രഖ്യാപന ചടങ്ങില്‍ സി.ഇ.ഒ ബെര്‍ട്രാന്‍ഡ് ലൂമയ് സംസാരിക്കുന്നു
അബൂദബി: അല്‍ഐന്‍ കോപറേറ്റീവ്, അബൂദബി കോപറേറ്റീവ് തുടങ്ങിയ നൂറിലധികം സ്റ്റോറുകളെ യോജിപ്പിച്ച് ‘ആഡ്കൂപ്’ ഏകീകൃത ബ്രാന്‍ഡായി മാറുന്നു.യു.എ.ഇയിലെ ആറ് പ്രശസ്ത റീട്ടെയ്ല്‍ ബ്രാന്‍ഡുകളായ അല്‍ഐന്‍ കോപറേറ്റീവ്, അബൂദബി കോപറേറ്റീവ്, അല്‍ ദഫ്റ കോപറേറ്റീവ്, ഡെല്‍മ കോപറേറ്റീവ്, എര്‍ത്ത് സൂപ്പര്‍മാര്‍ക്കറ്റ്, മെഗാമാര്‍ട്ട് എന്നിവയെ ഒരൊറ്റ കമ്യൂണിറ്റി കേന്ദ്രീകൃത ബ്രാന്‍ഡിലേക്ക് ഏകീകരിച്ചാണ് ‘ആഡ്കൂപ്’ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചത്. നൂറിലധികം സ്റ്റോറുകള്‍ യോജിപ്പിച്ചുകൊണ്ടുള്ള ഈ തന്ത്രപരമായ നീക്കം യു.എ.ഇയുടെ ദേശീയ ഭക്ഷ്യ സുരക്ഷ ലക്ഷ്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അല്‍ഐനില്‍ ‘ആഡ്കൂപ്’ ഏകീകൃത ഐഡന്റിറ്റി ഔദ്യോഗികമായി ആരംഭിച്ചുകൊണ്ടുള്ള ചടങ്ങില്‍ അല്‍ഐന്‍ കൂപ്, എർത്ത് സൂപ്പര്‍ മാർക്കറ്റ് എന്നിവയുടെ മുപ്പത്തിനാല് ബ്രാഞ്ചുകള്‍ റീബ്രാന്‍ഡിങ് ചെയ്തതായി ആഡ്കൂപ് സി.ഇ.ഒ ബെര്‍ട്രാന്‍ഡ് ലൂമയ് പറഞ്ഞു. അല്‍ഐനില്‍ റീബ്രാന്‍ഡിങ്ങിനും സ്റ്റാഫ് പരിശീലനത്തിനുമായി 50 ലക്ഷം ദിര്‍ഹമിന്റെ നിക്ഷേപമാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെച്ചപ്പെട്ട സേവനത്തിന് പുറമെ 1300ലധികം ഉൽപന്നങ്ങളുടെ വില കുറക്കുകയും 250 ദിര്‍ഹമിനോ അതിനു മുകളിലോ വിലയില്‍ ആഡ്കൂപ്പില്നിന്ന് ഉല്പന്നങ്ങള് വാങ്ങുമ്പോള്‍ 50 ദിര്‍ഹമിന്റെ ക്യാഷ് ബാക്ക് വൗച്ചര്‍ ലഭ്യമാകുന്ന ഓഫറും റിലോഞ്ചിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

