അബൂദബിയുമായി ഇണങ്ങി –രോഹിത്
text_fieldsആദ്യ മത്സരത്തിന് മുംബൈ നായകൻ രോഹിത് ശർമയും ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണിയും ടോസ് ചെയ്യുന്നു
അബൂദബി: കഴിഞ്ഞ കുറെ ദിവസങ്ങളായി അബൂദബിയിലാണ് പരിശീലനമെന്നും ഇവിടത്തെ സാഹചര്യവുമായി ഇണങ്ങിച്ചേരാൻ കഴിഞ്ഞെന്നും മുംബൈ നായകൻ രോഹിത് ശർമ. ഇവിടെയുള്ള കാലാവസ്ഥയും സാഹചര്യങ്ങളും നന്നായി മനസ്സിലാക്കാൻ പറ്റി. ഗുണനിലവാരമുള്ള പരിശീലന സൗകര്യം ഇവിടെയുണ്ട്. പരിശീലനം നടത്തിയതിന് സമാനമായ പിച്ചുകളിലാണ് മത്സരവും. ഇത് ഞങ്ങൾക്ക് ഗുണം ചെയ്യുമെന്നും രോഹിത് പറഞ്ഞു.
2014 സീസണിൽ യു.എ.ഇയിൽ നടന്ന ഐ.പി.എല്ലിലെ എല്ലാ മത്സരവൂം തോറ്റതിെന കുറിച്ച് രോഹിതിെൻറ മറുപടി: ''അത് പഴയ കാലം. ആ ടീമിലെ രണ്ട് താരങ്ങൾ മാത്രമാണ് ഇപ്പോൾ ടീമിനൊപ്പമുള്ളത്. കുറച്ചുനാളായി ടീം മികച്ച ഫോമിലാണ്. മികച്ച തയാറെടുപ്പോടെയാണ് ഇവിടെ എത്തിയത്.''
Latest Video:
:
