Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വകാര്യ സ്കൂളുകളിലെ...

സ്വകാര്യ സ്കൂളുകളിലെ വിദൂര പഠനം; പിഴ നടപടികളുടെ വിശദാംശങ്ങൾ പുറത്തുവിട്ട്​ അഡക്​

text_fields
bookmark_border
സ്വകാര്യ സ്കൂളുകളിലെ വിദൂര പഠനം; പിഴ നടപടികളുടെ വിശദാംശങ്ങൾ പുറത്തുവിട്ട്​ അഡക്​
cancel

അബൂദബി: വിദൂര പഠനം അനുവദിക്കുന്ന സ്വകാര്യ സ്കൂളുകളിലെ നിയമലംഘനങ്ങൾക്കെതിരായ പിഴ നടപടികൾ വിശദീകരിക്കുന്ന സമഗ്രമ ചട്ടക്കൂട്​ പുറത്തിറക്കി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്​ (അഡെക്​). രേഖാമൂലം നോട്ടിസ് നൽകുന്നത്​​ മുതൽ ലൈസൻസ്​ പുനപ്പരിശോധനവരെയുള്ള നടപടികൾ ഉൾകൊള്ളുന്നതാണ്​ പുതിയ നിയമനിർവഹണ ചട്ടക്കൂട്​.

ഇതു പ്രകാരം ശിക്ഷ നടപടികളെ മൂന്നായി തരം തിരിച്ചിരിക്കുകയാണ്​. വിദ്യാർഥികളെ നേരിട്ട്​ ബാധിക്കാത്ത നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിക്കുന്ന ഭരണപരമായ നിയമലംഘനങ്ങളാണ്​ ആദ്യ വിഭാഗത്തിലുള്ളന്നത്​. ദിവസേനയുള്ള കുട്ടികളുടെ ഹാജർ അപ്​ലോഡ്​ ചെയ്യുന്നതിൽ ഒന്നിലധികം തവണ വീഴ്ച വരുത്തുക, അംഗീകൃത ടൈം ടേബിൾ പാലിക്കാതിരിക്കുക, പാഠഭാഗങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുന്നതിലെ കാലതാമസം തുടങ്ങിയവ ഇതിന്​ ഉദാഹരണങ്ങളാണ്​.

ഇത്തരം കേസുകളിൽ 48 മണിക്കൂറിനുള്ളിൽ വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട്​​ സ്കൂളുകളിലെ വിദൂര പഠന വിഭാഗം കോർഡിനേറ്റർക്ക്​ രേഖാമൂലം നോട്ടിസ്​ നൽകും. കൂടാതെ സ്കൂൾ രേഖകളിൽ ഈ നിയമലംഘനം രേഖപ്പെടുത്തുകയും ചെയ്യും. നിയമലംഘനം തിരിച്ചറിഞ്ഞ പിറ്റേ ദിവസം തന്നെ രേഖാമൂലം നോട്ടിസ്​ അയക്കും. ആദ്യ തവണ ലഭിച്ച നോട്ടിസിന്​ ശേഷവും നിയമലംഘനം ആവർത്തിക്കുന്നതുൾപ്പെടെ വിദ്യാർഥികളുടെ ക്ഷേമത്തെയും വിദ്യാഭ്യാസ നിലവാരത്തേയും നേരിട്ട്​ ബാധിക്കുന്ന ഗുരുതര നിയമലങ്ങൾക്കെതിരെയുള്ളതാണ്​ രണ്ടാം വിഭാഗം ശിക്ഷ നടപടി.

വിദൂര പഠനത്തിനിടെ നേരിട്ടുള്ള ഇടപെടലിന്‍റെ അഭാവം, കുട്ടികളുടെ ക്ഷേമം നിരീക്ഷിക്കുന്നതിലെ വീഴ്ച, ആദ്യഘട്ട മുന്നറിയിപ്പിന്​ ശേഷവും ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിലെ തുടർച്ചയായുള്ള പരാജയം, രക്ഷിതാക്കളിൽ നിന്നുള്ള പരാതികൾ എന്നിവ ഇതിൽ ഉൾപ്പെടും. ഇത്തരം കേസുകളിൽ ഔദ്യോഗികമായ മുന്നറിയിപ്പ്​ നോട്ടിസ്​ നൽകുന്നതിനൊപ്പം അഞ്ച്​ പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ സ്കൂൾ പ്രിൻസിപ്പലുമായി നിർബന്ധ യോഗം ചേരുകയും അംഗീകൃത ഫീസ്​ ഷെഡ്യൂൾ അനുസരിച്ച്​ പിഴ ചുമത്തുകയും ചെയ്യും.

കൂടാതെ പത്ത്​ സ്കൂൾ ദിവസങ്ങൾക്കുള്ളിൽ പരിശോധന നടത്തും. മുന്നറിയിപ്പ്​ നോട്ടിസ്​ ലഭിച്ചിട്ടും തുടർച്ചയായുള്ള നിയമലംഘനങ്ങൾക്കെതിരെയുള്ള കർശന നടപടികളാണ്​ മൂന്നാം വിഭാഗത്തിൽ ഉൾപ്പെടുന്നത്​. ഡാറ്റ തരംതിരിക്കൽ, സ്കൂളുകളുടെ ഭാഗത്തു നിന്നുണ്ടാകുന്ന മനപ്പൂർവമായ വീഴ്​ചയുടെ ഫലമായി വിദ്യാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങൾ, തുടർച്ചയായി മൂന്നു ദിവസമോ അതിലധികമോ തൽസമയ ക്ലാസ്​ നൽകുന്നതിലുള്ള വീഴ്ച എന്നിവ ഇതിന്​ ഉദാഹരണങ്ങളാണ്​. ഉപരോധം, ലൈസൻസ്​ പുനപ്പരിശോധന, പരമാവധി പിഴ ചുമത്തൽ, അഡകിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിന്​ കീഴിലേക്ക്​ വിദൂര പഠനം മാറ്റുക തുടങ്ങിയ ശിക്ഷ നടപടികളാണ്​ ഈ വിഭാഗത്തിൽ​ ഉൾപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LearninggulfUAEprivate schools
News Summary - ADAC releases details of fines for remote learning in private schools
Next Story