‘സ്നേഹവീടി’ന് വേണം പ്രവാസികളുടെ കാരുണ്യം
text_fieldsഅമ്പലത്തറ മുനീസയും കുഞ്ഞികൃഷ്ണനും ദുബൈയിൽ
ദുബൈ: കാസർകോട്ടെ എൻഡോസൾഫാൻ വിഷമഴയിൽ വെന്തുപോയവരുടെ അതിജീവനത്തിനായി പോരാടുന്നActivists Ambalathara Munisa and Kunji Krishna seek the compassion of the expatriate community and seek asylum in the UAE.. സ്വയം ഉരുകിത്തീരുമ്പോഴും സഹജീവിയുടെ വിഷമതകൾ കണ്ടറിഞ്ഞ് കണ്ണീരൊപ്പാൻ പ്രവാസിയോളം മറ്റാരുമില്ലെന്ന നേരറിവിന്റെ ബലത്തിലാണ് എൻഡോസൾഫാൻ ദുരിത ബാധിതർക്ക് അഭയമൊരുക്കുന്ന ‘സ്നേഹ വീടി’ന്റെ പരാധീനതകൾക്ക് പരിഹാരം തേടിയുള്ള ഇരുവരുടെയും യാത്ര. എൻഡോസൾഫാൻ ഇരകളുടെ ക്ഷേമത്തിനായി രൂപവത്കരിച്ച ജനകീയ മുന്നണിയുടെ മുൻനിര പോരാളികളാണ് അമ്പലത്തറ കുഞ്ഞികൃഷ്ണനും മുനീസയും.
കാഴ്ചപരിമിതിയുള്ള 38കാരിയായ മുനീസ സ്നേഹവീട് പദ്ധതികളുടെ അഡ്മിൻ കൂടിയാണ്. വിഷലായനിയുടെ ഇരകളായ മനുഷ്യർക്ക് സ്നേഹവും കരുതലും കൊണ്ട് കൂടൊരുക്കി അഭയം നൽകിവരുന്ന ഇവർ, ഇരകൾക്കു നേരെയുള്ള അവഗണനകൾക്കെതിരെ വർഷങ്ങളായി സമരമുഖത്തുണ്ട്. എൻഡോസൾഫാൻ ദുരിത ബാധിതർക്കും ഭിന്നശേഷി കുഞ്ഞുങ്ങൾക്കും വേണ്ടി കാസറകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത അമ്പലത്തറയിൽ പ്രവർത്തിച്ചുവരുന്ന ജനകീയ സ്ഥാപനമാണ് ‘സ്നേഹവീട്’. എൻഡോസൾഫാൻ പീഡിതരുടെ സമര പോരാട്ടങ്ങളുടെ മറ്റൊരു രൂപമാണ് സ്നേഹവീട്. 2014ൽ ഒരു വാടക ക്വാട്ടേഴ്സിൽ തുടങ്ങിയ സ്നേഹവീട്ടിൽ അഭയം തേടിവരുന്നവരുടെ എണ്ണം കൂടി വരുകയാണ്. അവർക്ക് തണലൊരുക്കാനും വിശപ്പകറ്റാനും വൈദ്യസഹായമൊരുക്കാനും മനുഷ്യപ്പറ്റുള്ളവരുടെ കൂടുതൽ കൈത്താങ്ങുണ്ടെങ്കിലേ മുന്നോട്ടുപോകാനാവൂ എന്നതിനാലാണ് ഇവർ സഹായം തേടി ദുബൈയിൽ എത്തിയത്.
എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഭിന്നശേഷി സൗഹൃദ കെട്ടിടം പണിയാനാണ് പദ്ധതി. നല്ലൊരു തുക ഇതിന് വേണ്ടിവരും. സർക്കാർ സഹായങ്ങളൊന്നും ഇതുവരെയും ലഭ്യമായിട്ടില്ല. സുമനസ്സുകളുടെ സഹകരണമാണ് ഇനിയും ആശ്രയം. ബന്ധപ്പെടാനുള്ള വാട്സ്ആപ് നമ്പർ 8547654654 (കുഞ്ഞികൃഷ്ണൻ), 9846733880 (മുനീസ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

