പൊതുയിടങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിച്ചാൽ നടപടി
text_fieldsഅബൂദബി: എമിറേറ്റിലെ പൊതുയിടങ്ങളില്‍ വാഹനങ്ങളും ബോട്ടുകളും മറ്റു ഉപകരണങ്ങളും ഉപേക്ഷിച്ച് പോകുന്നവർക്കെതിരെ നടപടി ശക്തമാക്കി അബൂദബി നഗര, ഗതാഗത വകുപ്പ്. ഇത്തരം പ്രവണതക്കെതിരെ വകുപ്പ് പ്രത്യേക ബോധവത്കരണ കാമ്പയിന് തുടക്കംകുറിച്ചു. എമിറേറ്റിന്റെ നഗരഭംഗിയും പരിഷ്കൃത രൂപവും നിലനിര്‍ത്താനും പൊതുയിടങ്ങള്‍ നശിപ്പിക്കുന്നതിനെതിരായ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി നമ്മുടെ വീട്, നമ്മുടെ ഉത്തരവാദിത്തം, നമ്മുടെ അയല്പക്കങ്ങള് നമ്മുടെ അസ്തിത്വം എന്ന മുദ്രാവാക്യത്തിലാണ് ബോധവത്കരണ കാമ്പയിന് നടത്തുന്നത്.
കാമ്പയിനിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ഉദ്യോഗസ്ഥർ നേരിട്ടെത്തി നിർദേശങ്ങൾ നൽകും. പൊതുയിടങ്ങളില്‍ വാഹനങ്ങളും ബോട്ടുകളും ഉപകരണങ്ങളുമൊക്കെ ഉപേക്ഷിക്കുന്നതിന്റെ പ്രതികൂല ഫലങ്ങള്‍ എടുത്തുകാണിക്കുകയാണ് കാമ്പയിനിന്റെ പ്രധാന ലക്ഷ്യം.
ബന്ധപ്പെട്ട അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നഗരഭംഗിക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികള്‍ കണ്ടാല്‍ ഇക്കാര്യം അറിയിക്കണമെന്നും വകുപ്പ് പൊതുജനങ്ങളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

