വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടി
text_fieldsറാസല്‍ഖൈമ: നിയമവിരുദ്ധമായി വഴിയോര കച്ചവടം ചെയ്യുന്നവര്‍ക്ക് പിഴചുമത്തിയതായി റാക് ഇക്കണോമിക് ഡെവലപ്മെന്റ് വകുപ്പ്. നിയമവിരുദ്ധമായ കച്ചവടത്തെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും വിൽപന തുടര്‍ന്ന 40 വഴിയോര കച്ചവടക്കാര്‍ക്കാണ് പിഴചുമത്തിയത്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കമേഴ്സ്യല്‍ കണ്ട്രോള് ആൻഡ് പ്രൊട്ടക്ഷന്‍ വകുപ്പ് ഡയറക്ടര്‍ ഫൈസല്‍ അബ്ദുല്ല അല്‍ ഒലയൂണ് പറഞ്ഞു.
പച്ചക്കറി-പഴവര്‍ഗങ്ങള്‍ ശേഖരിച്ച് അനധികൃത വാഹനങ്ങളില്‍ റോഡരികില്‍ വിൽപനക്ക് വെക്കുന്നരീതിയാണ് കച്ചവടക്കാര്‍ തുടരുന്നത്. മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനം തുടരുന്നവരുടെ സാധനങ്ങള്‍ കണ്ടുകെട്ടുകയും 5000 ദിര്‍ഹം പിഴ ചുമത്തി പ്രോസിക്യൂഷന് കൈമാറുകയുമാണ് രീതി. രണ്ടാം തവണയും നിയമലംഘനം തുടര്‍ന്നാല്‍ 10,000 ദിര്‍ഹമായിരിക്കും പിഴയെന്ന് അധികൃതർ വ്യക്തമാക്കി. ബോധവത്കരണം ലക്ഷ്യമിട്ട് കച്ചവടക്കാര്‍ക്കിടയില്‍ അറബി, ഉർദു ഭാഷകളില്‍ ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. പാതയോരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

