നടപടി സ്വീകരിക്കണം - ജനത കൾചറൽ സെന്റർ
text_fieldsദുബൈ: കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ തുടരുന്ന ദുഷ് പ്രവണതകൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് ജനത കൾചറൽ സെന്റർ.
ആശാ വർക്കർമാരുടെ സമരം, മയക്കുമരുന്ന് നിയന്ത്രണത്തിൽ കാണിക്കുന്ന അനാസ്ഥ, ബ്രൂവറി വിഷയത്തിൽ സ്വീകരിച്ച നിലപാട് എന്നിവ സർക്കാറിന്റെ പ്രതിച്ഛായയെ പൊതുസമൂഹത്തിൽ പ്രതികൂലമായി ബാധിക്കുന്നു.
ഇത്തരം വിഷയങ്ങൾ മുന്നണി സംവിധാനത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന് ജനത കൾചറൽ സെന്റർ ഭാരവാഹികളായ പി.ജി. രാജേന്ദ്രൻ, ടെന്നിസൻ ചേന്ദപ്പള്ളി, സുനിൽ മയ്യന്നൂർ എന്നിവർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

