അഭിനയക്കളരി ‘അരങ്ങ്’ സമാപിച്ചു
text_fields‘അരങ്ങ്’ അഭിനയക്കളരിയിൽ പങ്കെടുത്തവർ
ദുബൈ: കറാമ സ്പോർട്സ് ബേയിൽ രണ്ടു ദിവസമായി നടന്ന അഭിനയക്കളരി ‘അരങ്ങ്’ സമാപിച്ചു. നിർമാതാവുകൂടിയായ ശ്രീറാം മണമ്പ്രക്കാട്ട് ആയിരുന്നു ക്യാമ്പ് കോഓഡിനേറ്റർ.
ചലച്ചിത്ര സംവിധായകനായ എം. പത്മകുമാർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ നേതൃത്വം നൽകിയ വർക്ക്ഷോപ്പിൽ പ്രശസ്ത ആക്ടിങ് ട്രെയിനർമാരായ വിജേഷും മഞ്ജുളനും ക്ലാസുകൾ നയിച്ചു. ക്ലാസുകളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും പ്രശസ്ത നിർമാതാവ് അജിത് വിനായക സമ്മാനിച്ചു. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തങ്ങളുടെ അടുത്ത സിനിമകളിൽ അവസരമുണ്ടാകുമെന്ന് പത്മകുമാറും അജിത് വിനായകയും അഭിലാഷ് പിള്ളയും ഉറപ്പു നൽകി. അതോടൊപ്പം എം. മോഹനൻ സംവിധാനം ചെയ്യുന്ന തന്റെ അടുത്ത ചിത്രത്തിലേക്ക് ആദ്യം തിരഞ്ഞെടുക്കുന്ന രണ്ടുപേരെ അഭിലാഷ് പിള്ള പരിപാടിയിൽ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

