Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആക്​ടിങ്​ ഈസ്​ മൈ...

ആക്​ടിങ്​ ഈസ്​ മൈ പാഷൻ-അ​യേ​ഷ്

text_fields
bookmark_border
ayesh with laljose
cancel
camera_alt

അ​യേ​ഷ് ലാൽജോസിനൊപ്പം

എ​ന്താ​ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹം എ​ന്ന ചോ​ദ്യ​ത്തി​ന്​ 'സി​നി​മ ന​ട​നാ​വ​ണം' എ​ന്ന്​ മ​റു​പ​ടി പ​റ​യു​ന്ന കു​ട്ടി​ക​ളു​ണ്ട്. അ​തൊ​രു പ​റ​ച്ചി​ൽ മാ​ത്ര​മാ​യി​രി​ക്കും മി​ക്ക​വ​ർ​ക്കും. എ​ന്നാ​ൽ അ​യേ​ഷ്​ എ​ന്ന പ​തി​നാ​ലു​കാ​ര​ൻ വ്യ​ത്യ​സ്​​ത​നാ​ണ്. സി​നി​മ​യോ​ടും അ​ഭി​ന​യ​ത്തോ​ടു​മു​ള്ള പാ​ഷ​ൻ മ​ന​സി​ൽ സൂ​ക്ഷി​ക്കു​ക​യും സ്വ​ന്ത​മാ​യി വ​ഴി​ക​ൾ ക​ണ്ടെ​ത്തി സ​ഞ്ച​രി​ക്കു​ക​യു​മാ​ണ്​ ഇൗ ​മി​ടു​ക്ക​ൻ. കു​ടും​ബ​ത്തി​ലോ സൗ​ഹൃ​ദ​ങ്ങ​ളി​ലോ സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​ർ ഇ​ല്ലാ​തി​രു​ന്നി​ട്ടും തേ​ടി​പ്പി​ടി​ച്ചാ​ണ്​ ആ​ദ്യ സി​നി​മ​യി​ൽ അ​വ​സ​രം നേ​ടി​യ​ത്.

അ​ങ്ങ​നെ 'ജോ​ണി ജോ​ണി യെ​സ്​ അ​പ്പ' എ​ന്ന സി​നി​മ​യി​ൽ ചെ​റി​യ റോ​ളി​ലാ​ണെ​ങ്കി​ലും അ​യേ​ഷ്​ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. മി​ടു​ക്ക​ൻ എ​ന്ന്​ ആ​ക്​​ടി​ങ്​ ക​ണ്ട​വ​രെ​ല്ലാം പ​റ​ഞ്ഞു. ആ ​പ്രോ​ൽ​സാ​ഹ​നം ഊ​ർ​ജ​മാ​ക്കി ഇ​തി​ന​കം നാ​ലു സി​നി​മ​യി​ൽ വേ​ഷ​മി​ട്ടു​ക​ഴി​ഞ്ഞു. ഷെ​യി​ൻ നി​ഗം നാ​യ​ക​നാ​യ ഇ​റ​ങ്ങാ​നി​രി​ക്കു​ന്ന ഉ​ല്ലാ​സം, ദു​ബൈ​യി​ൽ ഷൂ​ട്ട്​ ചെ​യ്​​ത അ​ഭി​രാ​മി, ഗ​ൾ​ഫ്​ ലൊ​ക്കേ​ഷ​നാ​യ സൗ​ബി​ൻ ഷാ​ഹി​റി​െ​ൻ​റ മ്യാ​വൂ എ​ന്നി​വ​യി​ലാ​ണ്​ ഈ ​ഭാ​വി താ​രം ഇ​തി​ന​കം മു​ഖം കാ​ണി​ച്ച​ത്. 'അ​ഭി​രാ​മി'​യി​ൽ സു​പ്ര​ധാ​ന റോ​ളി​ൽ ത​ന്നെ​യാ​ണ്​ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്.

ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ ക​വ്വാ​യി സ്വ​ദേ​ശി​ക​ളാ​യ അ​ബ്​​ദു​ല​ത്തീ​ഫ്​-​സാ​ഹി​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ദു​ബൈ വെ​സ്​​റ്റ്​​മി​ൻ​സ്​​റ്റ​ർ സ്​​കൂ​ളി​ലെ ഈ ​ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി. ചെ​റു​പ്പം മു​ത​ൽ സി​നി​മാ​റ്റി​ക്​ ഡാ​ൻ​സി​നോ​ട്​ താ​ൽ​പ​ര്യ​മാ​യി​രു​ന്നു. ഡാ​ൻ​സ്​ ന​ല്ല രീ​തി​യി​ൽ പ​ഠി​ച്ചെ​ടു​ത്ത​ത്​ സ്​​കൂ​ൾ ത​ല​ത്തി​ലും മ​റ്റു പ​രി​പാ​ടി​ക​ളി​ലും അ​വ​ത​രി​പ്പി​ച്ച്​ കൈ​യ​ടി നേ​ടി​യി​ട്ടു​ണ്ട്. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ്​ കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യി വ​രു​ന്ന 'ജോ​ണി ജോ​ണി യെ​സ്​ അ​പ്പ' എ​ന്ന സി​നി​മ​യി​ലേ​ക്ക്​ ബാ​ല​താ​ര​ങ്ങ​ളെ തേ​ടു​ന്ന പ​ര​സ്യം ക​ണ്ട​ത്.

ഇ​തി​ലേ​ക്ക്​ വീ​ട്ടു​കാ​ർ പോ​ലു​മ​റി​യാ​തെ അ​പേ​ക്ഷ ന​ൽ​കി​യാ​ണ്​ സി​നി​മ​യി​ലെ ആ​ദ്യാ​വ​സ​രം നേ​ടി​യ​ത്. മ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക്​ ത​ട​സം പ​റ​യാ​ത്ത മാ​താ​പി​താ​ക്ക​ൾ പ്രോ​ൽ​സാ​ഹി​പ്പി​ച്ചു. ഇ​തോ​ടെ ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ കൂ​ടു​ത​ൽ സി​നി​മ​ക​ളി​ലേ​ക്ക്​ ചേ​ക്കേ​റാ​ൻ അ​വ​സ​ര​മാ​യി. അ​വ​സാ​നം അ​ഭി​ന​യി​ച്ച മൂ​ന്ന്​ സി​നി​മ​ക​ളും പ്രേ​ക്ഷ​ക​രി​ലെ​ത്തി​യാ​ൽ സി​നി​മ​യി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ തേ​ടി​യെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​യേ​ഷ്. അ​തി​നാ​ൽ ആ​ക്​​ട്​ ലാ​ബ്​ എ​ന്ന സ്​​ഥാ​പ​ന​ത്തി​ൽ ചേ​ർ​ന്ന്​ അ​ഭി​ന​യ​ക​ല അ​ഭ്യ​സി​ക്കാ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

എ​മി​റേ​റ്റ്​​സ്​ പോ​സ്​​റ്റി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ പി​താ​വ്​ ല​ത്തീ​ഫ്​ 32വ​ർ​ഷ​മാ​യി ദു​ബൈ​യി​ലാ​ണ്​ ക​ഴി​യു​ന്ന​ത്. അ​യേ​ഷും ഏ​ക സ​ഹോ​ദ​ര​ൻ സ​നീ​നും ജ​നി​ച്ച​തും വ​ള​ർ​ന്ന​തും ഇ​വി​ടെ​ത​ന്നെ. നാ​ടി​നോ​ട്​ ബ​ന്ധം മു​റി​യാ​തെ സൂ​ക്ഷി​ക്കു​ന്ന ഇ​വ​ർ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​രി​സ്​​ഥ​തി സം​ര​ക്ഷ​ണ യ​ജ്ഞ​ങ്ങ​ളി​ലും ഭാ​ഗ​മാ​വാ​റു​ണ്ട്. സ​ഹോ​ദ​ര​ൻ സ​നീ​ൻ യു.​എ.​ഇ അ​ണ്ട​ർ -19 ക്രി​ക്ക​റ്റ് ടീം ​അം​ഗ​മാ​യി​രു​ന്നു. മി​ക​ച്ച വി​ദ്യാ​ർ​ത്ഥി​ക്കു​ള്ള ശൈ​ഖ്​ ഹം​ദാ​ൻ അ​വാ​ർ​ഡും ക​ര​സ്​​ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaeactoremarat beatsayesh
News Summary - Acting is my passion-Ayesh
Next Story