‘ഏക്കർസ്’ ദുബൈയിലും; വേൾഡ് ട്രേഡ് സെൻറർ വേദിയാകും
text_fields‘ഏക്കർസ് ദുബൈ’ സംബന്ധിച്ച് സംഘാടകർ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: റിയൽ എസ്റ്റേറ്റ് കമ്പനികളുടെയും നിക്ഷേപകരുടെയും സംഗമ വേദിയായ ‘ഏക്കർസ്’ റിയൽ എസ്റ്റേറ്റ് എക്സിബിഷൻ ദുബൈയിലും ഒരുങ്ങുന്നു. മേയ് 16 മുതൽ 19 വരെ ദുബൈ വേൾഡ് ട്രേഡ് സെൻററാണ് പ്രമുഖ സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന പ്രദർശനത്തിന് വേദിയാകുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ലോകത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ യു.എ.ഇ സവിശേഷമായ സ്ഥാനം കൈവരിച്ച സന്ദർഭത്തിലാണ് തുടർച്ചയായി വിജയം വരിച്ച ‘ഏക്കർസ്’ ദുബൈയിലും സംഘടിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് പരിപാടിയുടെ സി.ഇ.ഒ നവാഫ് ഉബൈദ് പറഞ്ഞു. ദുബൈക്ക് ശേഷം വിവിധ ലോകരാജ്യങ്ങളിലും പ്രദർശനം ഒരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഷാർജ എക്സ്പോ സെന്ററിൽ സംഘടിപ്പിച്ചുവരുന്ന ‘ഏക്കർസ്’ എക്സിബിഷൻ ഇതിനകം വളരെ പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് പ്രദർശനമായി വളർന്നിട്ടുണ്ടെന്നും ഈ വിജയത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതെന്നും ‘ഏക്കർസ് ദുബൈ’ സംഘാടക സമിതി ചെയർമാൻ സഈദ് ഗാനിം അൽ സുവൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

