Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഏ​ക്ക​ർ​സ്​ 2024’ൽ...

‘ഏ​ക്ക​ർ​സ്​ 2024’ൽ 140 കോടി ദിർഹമിന്‍റെ ഇടപാട്​

text_fields
bookmark_border
‘ഏ​ക്ക​ർ​സ്​ 2024’ൽ 140 കോടി ദിർഹമിന്‍റെ ഇടപാട്​
cancel
camera_alt

‘ഏ​ക്ക​ർ​സ്​ 2024’ പ്രദർശനം സന്ദർശിക്കുന്നവർ



ഷാ​ർ​ജ: എ​​മി​​റേ​​റ്റി​​ലെ റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ്​ മേ​​ഖ​​ല​​യെ ലോ​​ക​​ത്തി​​ന്​ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന ഷാ​​ർ​​ജ റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ്​ എ​​ക്സി​​ബി​​ഷ​​ൻ ‘ഏ​​ക്ക​​ർ​​സ്​ 2024’ സ​മാ​പി​ച്ചു. ജ​​നു​​വ​​രി 17 മു​​ത​​ൽ ഷാ​​ർ​​ജ എ​​ക്സ്​​​പോ സെ​​ന്‍റ​​റി​​ൽ ആ​രം​ഭി​ച്ച മേ​ള​യി​ൽ ആ​കെ 140 കോ​ടി ദി​ർ​ഹ​മി​ന്‍റെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി സം​ഘാ​ട​ക​ർ വെ​ളി​പ്പെ​ടു​ത്തി.

ഷാ​ർ​ജ കി​​രീ​​ടാ​​വ​​കാ​​ശി​​യും ഉ​​പ​ ഭ​​ര​​ണാ​​ധി​​കാ​​രി​​യു​​മാ​​യ ശൈ​​ഖ്​ സു​​ൽ​​ത്താ​​ൻ ബി​​ൻ മു​​ഹ​​മ്മ​​ദ് ബി​​ൻ സു​​ൽ​​ത്താ​​ൻ അ​​ൽ ഖാ​​സി​​മി​​യു​​ടെ ര​​ക്ഷാ​​ക​​ർ​​തൃ​​ത്വ​​ത്തി​​ൽ ഷാ​​ർ​​ജ ചേം​​ബ​​ർ ഓ​​ഫ്​ കോ​​മേ​​ഴ്​​​സ്​ ആ​​ൻ​​ഡ്​ ഇ​​ൻ​​ഡ​​സ്​​​ട്രി​​യും ഷാ​​ർ​​ജ റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ്​ ര​​ജി​​സ്​​​ട്രേ​​ഷ​​ൻ വ​​കു​​പ്പു​​മാ​​ണ്​ പ്ര​​ദ​​ർ​​ശ​​നം ഒ​​രു​​ക്കി​യ​​ത്.

പ്ര​ദ​ർ​ശ​നം കാ​ണു​ന്ന​തി​ന്​ രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രും നി​ക്ഷേ​പ​ക​രും ബി​സി​ന​സു​കാ​രും എ​ത്തി​യി​രു​ന്നു.

മേ​ഖ​ല​യി​ലെ​യും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​യും 93 റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ളാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ച​ത്.

അ​തോ​ടൊ​പ്പം റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ബ്രോ​ക്ക​ർ​മാ​ർ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, നി​യ​മ​കാ​ര്യ സേ​വ​ന​ദാ​താ​ക്ക​ൾ, സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ സേ​ഫ്​​റ്റി സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും മേ​ള​യെ ശ്ര​ദ്ധേ​യ​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 60 ശ​ത​മാ​നം കൂ​ടു​ത​ൽ സ്ഥ​ല​മെ​ടു​ത്താ​ണ്​ ഇ​ത്ത​വ​ണ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്.

ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തി ക​മ്പ​നി​ക​ൾ​ക്ക്​ വി​ശ​ദ​മാ​യ പ്ര​ദ​ർ​ശ​നം​ത​ന്നെ ഒ​രു​ക്കാ​ൻ ഇ​ത്ത​വ​ണ സാ​ധി​ച്ചു.

ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പ്​ 700 ക​രാ​റു​ക​ളാ​ണ്​ എ​ക്സി​ബി​ഷ​ൻ കാ​ല​യ​ള​വി​ൽ ഒ​പ്പു​വെ​ച്ച​ത്. റി​​യ​​ൽ എ​​സ്റ്റേ​​റ്റ് മേ​​ഖ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​മ്പ​​നി​​ക​​ൾ​​ക്കും നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്കും പു​​തി​​യ പ്രോ​​ജ​​ക്ടു​​ക​​ൾ പ​​രി​​ച​​യ​​പ്പെ​​ടു​​ത്താ​​നു​​ള്ള പ്ലാ​​റ്റ്‌​​ഫോം എ​​ന്ന​​നി​​ല​​യി​​ലാ​​ണ്​ പ്ര​​ദ​​ർ​​ശ​​നം എ​​ല്ലാ വ​​ർ​​ഷ​​വും ന​​ട​​ന്നു​​വ​​രു​​ന്ന​​ത്. കൂ​​ടാ​​തെ, നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ക​​ണ്ടു​​മു​​ട്ടാ​​നും ധാ​​ര​​ണ​​ക​​ളി​​ലെ​​ത്താ​​നും മി​​ക​​ച്ച അ​​വ​​സ​​ര​​മാ​​ണ് മേ​​ള. രാ​​ജ്യ​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​നി​​ന്നു​​മു​​ള്ള നി​ര​വ​ധി പു​​തി​​യ റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ്​ പ​​ദ്ധ​​തി​​ക​​ൾ മേ​​ള​​യി​​ൽ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി.

യു.​​എ.​​ഇ, ഒ​​മാ​​ൻ, ജോ​​ർ​​ഡ​​ൻ, ജോ​​ർ​​ജി​​യ, ഈ​​ജി​​പ്ത്, തു​​ർ​​ക്കി​​യ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ്​ പ്ര​​ധാ​​ന​​മാ​​യും റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ്​ ക​​മ്പ​​നി​​ക​​ളെ​​ത്തി​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah.
News Summary - Acres 2024 deal worth 140 crore dirhams
Next Story