റാക് പൊലീസ് സംഘത്തെ സ്വീകരിച്ച് ദുബൈ പൊലീസ്
text_fieldsറാക് പൊലീസ് സംഘത്തിന് ദുബൈ പൊലീസ് ആസ്ഥാനത്ത്
നല്കിയ സ്വീകരണം
റാസല്‍ഖൈമ: ദുബൈ പൊലീസ് ആസ്ഥാനം സന്ദര്‍ശിച്ച് റാക് പൊലീസ് പ്രതിനിധിസംഘം. ഈ മേഖലയിലെ അറിവും അനുഭവങ്ങളും പങ്കുവെക്കുകയും നൂതന രീതികളിലൂടെ സമൂഹ സുരക്ഷ കുറ്റമറ്റതാക്കുകയും ചെയ്യുകയെന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് റാക് പൊലീസ് സ്പെഷൽ ടാസ്ക് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ. യൂസഫ് സാലിം ബിന്‍ യാക്കൂബ് പറഞ്ഞു. സുരക്ഷാ വിഷയങ്ങളില്‍ അവഗാഹമുള്ളവരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനും പദ്ധതിയുണ്ട്. പ്രശ്നങ്ങളില്‍ ഞൊടിയിടയില്‍ ക്രിയാത്മക തീരുമാനമെടുക്കാന്‍ കഴിയുന്ന ടീമിനെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബൈ, റാക് ആഭ്യന്തര മന്ത്രാലയം മേധാവികളും ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

