അച്ചീവേഴ്സ് അവാർഡ് വിതരണം ചെയ്തു
text_fieldsസ്കോട്ട യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആദരിച്ചവർ
ദുബൈ: സർ സയ്യിദ് കോളജ് തളിപ്പറമ്പ അലുമ്നി ഫോറം (സ്കോട്ട) യു.എ.ഇ ചാപ്റ്ററിന്റെ ഈ വർഷത്തെ നൗഷാദ് മെമ്മോറിയൽ അച്ചീവേഴ്സ് അവാർഡുകൾ വിതരണം ചെയ്തു. വിവിധ ബോർഡ് പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർഥികൾക്കും ഗോൾഡൻ വിസ നേടിയ ജലീൽ സി.പിക്കും, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ ഹയ ഫാത്തിമ നിഹാസിനും ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.
പ്രസിഡന്റ് അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി സീനിയർ എക്സിക്യൂട്ടിവ് മെംബർ അഹ്മദ് അൽ സാബി മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ സർ സയ്യിദ് കോളജിലെ റിട്ട. പ്രഫസർമാരായ സഹീദ് (കെമിസ്ട്രി), ഷീലാമ്മ മാത്യു (കോമേഴ്സ്), ഈസി അക്സസ് എം.ഡി ഫാറൂഖ്, സ്കോട്ട സ്ഥാപക പ്രസിഡന്റ് കെ.എം. അബ്ബാസ് എന്നിവരും സംബന്ധിച്ചു. ജനറൽ സെക്രട്ടറി മൻസൂർ സി.പി ആശംസയും ട്രഷറർ ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു. ഷംഷീർ, ഷാജഹാൻ, ഒ.ടി. ജെയിംസ്, ഹാഷിം, ടി.വി. സാലി, അൽതാഫ്, മുസ്തഫ കുറ്റിക്കോൽ, ഷക്കീൽ അഹമ്മദ്, ജുനൈദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

