അച്ചനമ്പലം റസിഡൻറ്സ് ഗ്രൂപ് കൂട്ടായ്മ
text_fieldsഅച്ചനമ്പലം യു.എ.ഇ റസിഡൻറ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒത്തുചേരൽ
ദുബൈ: മലപ്പുറം, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് ആസ്ഥാന ഗ്രാമമായ അച്ചനമ്പലം യു.എ.ഇ റസിഡൻറ്സ് ഗ്രൂപ്പിന്റെ പ്രഥമ ഒത്തുചേരൽ ‘ഞാനും എന്റെ നാട്ടാരും’ ദുബൈയിൽ നടന്നു. ചെയർമാൻ മുഹമ്മദലി മേക്കരുമ്പിൽ ഉദ്ഘാടനം ചെയ്തു. കൺവീനർ ഷരീഫ് ചേങ്ങപ്ര അധ്യക്ഷത വഹിച്ചു. പി.കെ. അജ്മൽ, കെ.ടി. റനീസ്, പി.കെ. റാഫി, സി. നൗഷാദ്, പി.എ. മുഹമ്മദ് മൗലവി, മിതുനു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
നിസാർ ചേങ്ങപ്ര സ്വാഗതം പറഞ്ഞു. ഓരോ എമിറേറ്റിലെയും കോഓഡിനേറ്റർമാരായി പി.എ. മുജീബ് (ഫുജൈറ), സഫ്വാൻ, ബദർ അബ്ദുല്ല (അബൂദബി), നിയാസ് (ഉമ്മുൽ ഖുവൈൻ), നിസാർ (ദുബൈ), അജ്മൽ (അജ്മാൻ), റാഫി (റാസൽഖൈമ), ഷറഫുദ്ദീൻ (അൽ ഐൻ), പി. യാസിർ, നൗഷാദ് (ഷാർജ) എന്നിവരെ തെരഞ്ഞെടുത്തു. നീണ്ടകാലത്തെ ഇമാറാത്തി ജീവിതാനുഭവങ്ങൾ മുഹമ്മദ് ബാവ പുള്ളാട്ട് പങ്കുവെച്ചു. ക്വിസ്, ഷൂട്ടൗട്ട് മത്സരങ്ങളിൽ ഇ.കെ. മുനീർ, ഫായിസ് എന്നിവർ ഒന്നാം സ്ഥാനം നേടി. സംഗമത്തിനുവേണ്ടി ഗാനം രചിച്ച മുഹമ്മദലിയെയും പാടിയ ഷബീറലിയെയും ആദരിച്ചു. ഷംസു കോട്ടിയാടൻ, ജാഫർ, ഷംസു ചേങ്ങപ്ര എന്നിവർ നേതൃത്വം നൽകി. മൊഹ്യുദ്ദീൻ പുള്ളാട്ട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

