അപകടം ഒഴിയാതെ അല്‍ താവൂന്‍ റോഡ്
text_fieldsഷാര്‍ജ: ഷാര്‍ജയിലെ പ്രമുഖ ജനവാസ മേഖലയിലൂടെ കടന്ന് പോകുന്ന അല്‍ താവൂന്‍ റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വേഗതയില്‍ വന്ന വാഹനം ഇവരെ ഇടിക്കുകയായിരുന്നു. എക്സ്പോ സെൻറര്‍, അല്‍ അറബ് മാള്‍, ഷാര്‍ജ ജല-വൈദ്യുത വകുപ്പിെൻറ സേവന കേന്ദ്രം, അടുത്തിടെ പ്രവര്‍ത്തം തുടങ്ങിയ രണ്ട് പ്രധാന ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, മംസാര്‍ കോര്‍ണീഷ് തുടങ്ങിയവയിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെടുന്നത്.
റോഡ് മുറിച്ച് കടക്കാന്‍ യാതൊരുവിധ സംവിധാനങ്ങളും ഈ റോഡിലില്ല. നടപ്പാലം നിര്‍മിക്കാന്‍ അനുമതിയായിട്ടുണ്ടെങ്കിലും അത് ആരംഭിച്ചിട്ടില്ല. മണിക്കൂറില്‍ 60 കിലോമീറ്ററാണ് വേഗ പരിധിയെങ്കിലും വാഹനങ്ങളുടെ പോക്ക് പലപ്പോഴും ഇരട്ടി വേഗതയിലാണ്. അത് കൊണ്ട് തന്നെ നടന്ന് പോകുന്നവര്‍ക്ക് ജീവന് പണയപ്പെടുത്തി വേണം റോഡ് മുറിച്ച് കടക്കാന്‍. ദിനംപ്രതി ഇവിടെ അപകടങ്ങള്‍ നടക്കുന്നു. മുമ്പ് മരണങ്ങളും നടന്നിട്ടുണ്ട്. അല്‍ താവൂന്‍ റൗണ്ടെബൗട്ടില്‍ സിഗ്നല്‍ വന്നാല്‍ വാഹനങ്ങളുടെ പരക്കം പായലിന് കടിഞ്ഞാണിടാനാവുമെന്നാണ് ഇവിടെ താമസിക്കുന്നവരുടെ അഭിപ്രായം. അല്‍ ഇത്തിഹാദ് റോഡുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന റോഡാണിത്. ഖാലിദ് തുറമുഖത്തേക്കുള്ള പ്രധാന പാതയും ഇത് തന്നെ. മേഖലയില്‍ നിലവില്‍ ഒരു പള്ളിയാണുള്ളത്. വെള്ളിയാഴ്ച്ച ജുമുഅക്ക് പോകുന്നവര്‍ ജീവന് പണയം വെച്ചാണ് റോഡ് മുറിച്ച് കടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
