2017 ൽ നിരത്തിൽ പൊലിഞ്ഞത് 525 ജീവനുകൾ
text_fieldsദുബൈ: ഇൗ വർഷം ഡിസംബർ 23 വരെ യു.എ.ഇയിൽ ഉണ്ടായ റോഡപകടങ്ങളിൽ മരിച്ചത് 525 പേർ. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇൗ വിവരമുള്ളത്. ഇതിൽ 230 പേർ മരിക്കാൻ ഇടയായത് അമിത വേഗം മൂലമാണ്. 2016 ലെ അപേക്ഷിച്ച് കാര്യമായ കുറവ് ഇൗ വർഷം ഉണ്ടായിട്ടുണ്ട്. ആകെ 706 മരണമാണ് മുൻവർഷം സംഭവിച്ചത്. ഇതിൽ 312 എണ്ണം അമിത വേഗം മൂലമായിരുന്നു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അമിത വേഗത്തിനെതിരെ ജനുവരി ഒന്ന് മുതൽ ദേശീയ തലത്തിൽ ബോധവത്ക്കരണ പരിപാടികൾ ആരംഭിക്കും.
അമിതവേഗം കൊലപാതകത്തിലെത്തരുതെന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ക്യാമ്പയിൽ മൂന്ന് മാസം നീളും. ഇതിെൻറ ഭാഗമായി സർവകലാശാലകളിലും സ്പോർട്സ് ക്ലബുകളിലും ബോധവൽക്കരണ ക്ലാസുകളും ലഘുലേഖ വിതരണവും നടത്തും. ഷോപ്പിങ് മാളുകളിലും മറ്റ് സ്ഥലങ്ങളിലും പ്രദർശനങ്ങളും മറ്റും ഉണ്ടാവുകയും ചെയ്യും. ഉപ പ്രധാമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായദിെൻ നേതൃത്തിലായിരിക്കും ബോധവൽക്കരണ പരിപാടികൾ നടക്കുക. 2010 മുതൽ എല്ലാ വർഷവും ഇത്തരം ക്യാമ്പയിനുകൾ നടത്താറുണ്ടെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ഡയറക്ടറും ദുബൈ പൊലീസിലെ അസിസ്റ്റൻറ് കമാൻറർ ഇൻ ചീഫുമായ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ പറഞ്ഞു. ഇൗ വർഷം ഇതുവരെ 1535 അപകടങ്ങൾ രാജ്യത്ത് ഉണ്ടായി. കഴിഞ്ഞ വർഷം ഇത് 1787 ആയിരുന്നു. ഇൗ നിരക്ക് വീണ്ടും കുറക്കാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്.
വലിയ അപകടങ്ങളും മരണങ്ങളുമെല്ലാം നടക്കുന്നതിെൻറ പ്രധാന കാരണം അമിത വേഗമാണ്. ഇതിനൊപ്പം മറ്റ് കാര്യങ്ങൾ കൂടി ചേരുേമ്പാഴാണ് ദുരന്തം സംഭവിക്കുന്നത്. മുന്നിൽ പോകുന്ന വണ്ടിയുമായി സുരക്ഷിതമായ അകലം പാലിക്കാത്തതാണ് ഇതിൽ പ്രധാനം. മുന്നിലെ വാഹനത്തിെൻറ ടയർ പൊട്ടി നിയന്ത്രണം വിടുകയോ മറ്റോ ചെയ്താൽ പിന്നിലുള്ള വാഹനത്തിനും അപകടം ഉറപ്പാണ്. ഇൗ വർഷം 80 കിലോമീറ്റർ വേഗപരിധി ലംഘിച്ച് വാഹനമോടിച്ച 5395 പേരിൽ നിന്ന് പിഴ ഇൗടാക്കിയിട്ടുണ്ട്.
70 കിലോമീറ്റർ പരിധി ലംഘിച്ച 56,633 പേർക്കും, 60 കിലോമീറ്റർ പരിധി ലംഘിച്ച 100,296 പേർക്കും പിഴയൊടുക്കേണ്ടി വന്നു.
80 കിലോമീറ്റർ പരിധി ലംഘിച്ചവരുടെ എണ്ണം സൂചിപ്പിക്കുന്നത് അടിയന്തിരമായി ഇടപെടേണ്ട സ്ഥിതി വിശേഷം ഉണ്ടെന്നാണെന്ന് അൽ സഫീൻ പറഞ്ഞു. വേഗപരിധി സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ഏത് മാർഗവും സ്വീകരിക്കാൻ പൊലീസ് സ്റ്റേഷനുകൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ലക്ഷം പേർക്ക് അഞ്ച് അപകടമരണം എന്ന നിലയിലേക്ക് കുറച്ചുകൊണ്ടുവരാൻ നടത്തിയ ശ്രമം വിജയമായിരുന്നുവെന്നും നിലവിൽ ലക്ഷം പേർക്ക് 4.4 മരണം എന്നതാണ് നിലയെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് സായിദ് റോഡിലും എമിറേറ്റ് റോഡിലും പരമാവധി വേഗം കുറച്ചത് അടക്കം നിരവധി നടപടികൾ സ്വീകരിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഇൗ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
