വാഹനാപകടം: മലയാളിക്ക് 38 ലക്ഷം രൂപ നഷ്ടപരിഹാരം
text_fieldsഷാർജ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് രണ്ട് ലക്ഷം ദിർഹം (ഏ കദേശം 38 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതി വിധി. കൊയിലാണ്ടി സ്വദേശി മുഹമ്മദി ന് അനുകൂലമായാണ് വിധി വന്നിരിക്കുന്നത്. 2018 ഡിസംബർ 18ന് സനാഇയ്യ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം.
ഇൗജിപ്ഷ്യൻ വനിത ഒാടിച്ച വാഹനം മുഹമ്മദിനെ ഇടിക്കുകയായിരുന്നു. കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധി വന്നത്. ഷാർജ കെ.എം.സി.സി സംസ്ഥാന സമിതി അംഗം സഹദ് പുറക്കാടിെൻറയും സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരിയുടെയും നേതൃത്വത്തിൽ അഡ്വ. സലാം പാപ്പിനിശേരിയുടെ നിർദേശത്താലാണ് കേസ് നൽകിയത്. രണ്ട് ലക്ഷം ദിർഹവും കേസ് ചെലവുകളും ഒമാൻ ഇൻഷുറൻസ് കമ്പനി നൽകണമെന്നാണ് ഉത്തരവ്.