ടയർ പൊട്ടി വാഹനാപകടം: കഴിഞ്ഞ വർഷം മരിച്ചത് 14 പേർ
text_fieldsഅബൂദബി: തകരാറുള്ള ടയറുകൾ കാരണമായി ഉണ്ടായ വാഹനാപകടങ്ങളിൽ കഴിഞ്ഞ വർഷം അബൂദബി എമിറേറ്റിൽ 14 പേർ മരിക്കുകയും ഏഴുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ചൂട് വർധിച്ച് വരുന്നതിനാൽ ഡ്രൈവർമാർ വാഹനങ്ങളുടെ ടയറുകൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും അബൂദബി പൊലീസും റോഡ് സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നൽകി.
കാലാവധി കഴിഞ്ഞതും തകരാറുള്ളതുമായ ടയറുകൾ ഉപയോഗിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും അത്തരക്കാരുടെ വാഹനം ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കുകയും 200 ദിർഹം പിഴ ഇൗടാക്കുകയും ചെയ്യുമെന്ന് അബൂദബി പൊലീസ് ഗതാഗത-പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ ആൽ ഖലീലി മുന്നറിയിപ്പ് നൽകി. അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് പരിശോധന വർധിപ്പിക്കുകയും വാഹന ഉടമകളെ ബോധവത്കരിക്കാനുള്ള നടപടികൾ എടുത്തുവരികയും ചെയ്യുന്നുണ്ട്. ടയർ പരിശോധിക്കാൻ പലപ്പോഴും മിക്ക ആളുകളും മറന്നുപോകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തകരാറുള്ള ടയറുകൾ കാരണം എത്ര പരിചിതരായ ഡ്രൈവർമാർക്കും അപകടം സംഭവിക്കും. ഇത്തരം അപകടങ്ങൾ മറ്റു വാഹനങ്ങൾക്കും വലിയ ഭീഷണിയാണ്. ടയർ പൊട്ടുേമ്പാഴുണ്ടാകുന്ന നടുക്കം കാരണം സ്റ്റിയറിങ് വീൽ നിയന്ത്രിക്കാൻ ൈഡ്രവർമാർക്ക് സാധിക്കാതാവും. മുൻഭാഗത്തെ ടയർ പൊട്ടുേമ്പാഴാണ് ഇൗ ആഘാതം കൂടുതലുണ്ടാവുക. യു.എ.ഇയിൽ വാഹനാപകട മരണങ്ങളിൽ അഞ്ച് ശതമാനം ടയർ പൊട്ടൽ കാരണമാണെന്നും വിദഗ്ധർ പറയുന്നു.
‘ചക്രശ്വാസം’ നിലക്കാതിരിക്കാൻ
നിലവാരമുള്ളതും സർട്ടിഫൈഡ് ആയതുമായ ടയർ ബ്രാൻഡുകൾ മാത്രം ഉപയോഗിക്കുക.
കാറിെൻറ മാന്വലിൽ പറയുന്ന പ്രകാരമുള്ള വലിപ്പവും ഗുണവിശേഷങ്ങളുമുള്ള ടയറുകളാണ് ഘടിപ്പിച്ചിരിക്കുന്നത് എന്ന് ഉറപ്പാക്കുക.
യു.എ.ഇ നിയമപ്രകാരം കാർ ടയറിെൻറ നിർമാണ തീയതി മുതൽ രണ്ട് വർഷത്തിനകം ടയർ വിറ്റിരിക്കണമെന്നും അഞ്ച് വർഷത്തിനകം മാറ്റണമെന്നുമുണ്ട്. അതിനാൽ ടയർ വാങ്ങുേമ്പാൾ കാലാവധി നോക്കി വാങ്ങുക. ടയറിെൻറ വശങ്ങളിലാണ് നിർമാണ തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. 0417 എന്ന് രേഖപ്പെടുത്തിയിരിക്കുന്നുവെങ്കിൽ 2017 വർഷത്തിൽ നാലാമത് ആഴ്ചയാണ് ടയർ നിർമിച്ചിരിക്കുന്നത് എന്നാണ് അർഥം.
ടയർ ഘടിപ്പിക്കാൻ വിദഗ്ധ മെക്കാനിക്കിനെ നിയോഗിക്കുക
കാർ നിർമാതാക്കൾ ശിപാർശ ചെയ്യുന്ന അളവിൽ മാത്രം ടയറിൽ കാറ്റ് നിറക്കുക.
മാസത്തിൽ ഒരു തവണയെങ്കിലും ടയറിലെ സമ്മർദം പരിശോധിക്കുക
ടയറുകളിൽ വിള്ളലോ പോറലുകളോ മറ്റു തകരാറുകളോ ഇല്ലെന്ന് പതിവായി ഉറപ്പാക്കുക.
കാർ നിർമാതാക്കൾ നിർദേശിക്കുന്ന കാലാവധിയിൽ ടയറുകൾ മാറ്റുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.