മലപ്പുറം സ്വദേശിനി വാഹനാപകടത്തിൽ മരിച്ചു
text_fieldsഅബൂദബി: മലപ്പുറം ജില്ലയിലെ താനൂർ ഒഴൂർ പഞ്ചായത്ത് കോടിയേരി വീട്ടിൽ ഉഷ ഭാസ്കരൻ (38) യു.എ.ഇയിൽ വാഹനാപകടത്തിൽ മരിച്ചു. ദുബൈയിലെ കമ്പനിയിൽ മെസഞ്ചറായി ജോലി ചെയ്യുന്ന ഭാസ്കരെൻറ ഭാര്യയാണ്.
ഉഷ, ഭർത്താവ്, ഭാസ്കരൻ, മകൾ അഞ്ജലി, മകൻ ആകാശ്, മരുമകൻ എന്നിവർ അബൂദബിയിൽ വന്ന് ദുബൈയിലേക്ക് മടങ്ങുന്നതിനിടെ ഇരു എമിറേറ്റുകളുടെയും അതിർത്തി പ്രദേശമായ ഗന്തൂത്തിലാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. തുടർന്ന് കാറിന് പിന്നിൽ വേറെയും വാഹനങ്ങൾ ഇടിച്ചു. മരുമകനായിരുന്ന വാഹനമോടിച്ചിരുന്നത്.
അപകടത്തിൽ ഉഷയുടെ മകൾ അഞ്ജലിക്കും കാര്യമായ പരിക്കേറ്റു. ഇവർ മഫ്റഖ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാസ്കരൻ, ആകാശ്, മരുമകൻ എന്നിവർക്കും ചെറിയ പരിക്കുണ്ട്. ഉഷയുടെ മറ്റൊരു മകൾ അനഘ നാട്ടിലാണ്. ഏപ്രിൽ ഒന്നിനാണ് ഉഷയും മക്കളും സന്ദർശനത്തിനായി ദുബൈയിലെത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.