റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം: കണ്ണൂർ സ്വദേശി മരിച്ചു
text_fieldsബദറുദ്ദീൻ
ഷാർജ: റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരെവന്ന വാഹനമിടിച്ച് പ്രവാസി യുവാവ് മരിച്ചു. കണ്ണൂർ പാനൂർ കണ്ണൻകോട് സ്വദേശി ബദറുദ്ദീൻ പുത്തൻപുരയിൽ (39) ആണ് മരിച്ചത്. ഷാർജ നാഷനൽ പെയിന്റിനുസമീപം കഴിഞ്ഞ ദിവസമായിരുന്നു അപകടം.
സർവിസ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് തെറിപ്പിക്കുകയായിരുന്നു. 20 വർഷമായി പ്രവാസിയാണ്. അജ്മാനിൽ സെയിൽസ് വിഭാഗത്തിലായിരുന്നു ജോലി. പിതാവ്: പരേതനായ ഉസ്മാൻ. മാതാവ് ബീഫാത്തു. ഭാര്യ: സുനീറ. മക്കൾ: സബാ ഷഹലിൻ, സംറ ഷഹലിൻ, മുഹമ്മദ് റയാൻ ബദർ. സഹോദരങ്ങൾ: ഷക്കീർ, ഹനീഫ, ഷറഫുന്നിസ, മൈമൂനത്ത്, ഖമറുന്നിസ. ഖബറടക്കം നാട്ടിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

