കാർ പാലത്തിൽ നിന്ന് താഴെ റോഡിൽ വീണ് ആറ് മരണം
text_fieldsജുബൈൽ: നിയന്ത്രണം വിട്ട കാർ പാലത്തിന് മുകളിൽ നിന്ന് താഴത്തെ റോഡിലേക്ക് വീണ് പാകിസ്താൻ പൗരന്മാരായ ആറു പേർ മരിച്ചു. ജുബൈൽ -റോയൽ കമീഷൻറോഡിൽ തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. ജുബൈൽ വ്യവസായ മേഖലയിലേക്കുള്ള എക്സിറ്റ് ഏഴിൽ മറാഫിഖ് പ്ലാൻറിലേക്ക് ഇറങ്ങുന്ന പാലത്തിലായിരുന്നു അപകടം.
പാകിസ്താനി തൊഴിലാളികൾ സഞ്ചരിച്ചിരുന്ന നീല ഷെവർലെ കാർ പാലത്തിെൻറ കൈവരിക്ക് മുകളിലൂടെ താഴെ റോഡിലേക്ക് പതിക്കുകയായിരുന്നു.തലകീഴായി മറിഞ്ഞ കാറിനുള്ളിൽ ഉണ്ടായിരുന്ന സഹോദരങ്ങളായ സൽമാൻ, ഷീഷൻ എന്നിവരടക്കം എല്ലാവരും തൽക്ഷണം മരിച്ചു.റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. പൊലീസുംഅഗ്നിശമന സേനയും എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരായ ഇവർ ചെറിയ നിർമാണപണികൾ ഏറ്റെടുത്തു ചെയ്തുവരികയായിരുന്നു. വ്യവസായ മേഖല കേന്ദ്രീകരിച്ച് ഏറ്റെടുത്ത ജോലി പൂർത്തിയാക്കാൻ പോകുന്നതിനിടെയാണ് അപകടം. സൽമാൻആറുമാസം മുമ്പാണ് വിവാഹം കഴിച്ചു സൗദിയിൽ എത്തിയത്. മൃതദേഹങ്ങൾ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
