വാഹനാപകടത്തിൽ പരിക്കേറ്റ കാസർകോട് സ്വദേശിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിച്ചു
text_fieldsദുബൈ: വാഹനാപകടത്തിൽ പരിക്കേറ്റ കാസർകോട് സ്വദേശിക്ക് ഒരു കോടി രൂപ (5,75,000-ദിർഹം) കോടതി ചിലവടക്കം നഷ്ടപരിഹാരമായി ലഭിച്ചു. 2016 സെപ്റ്റംബറിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ആർ.ടി.എ ജീവനക്കാരനായിരുന്ന ഉദുമ മീത്തൽ ഉമേഷ് കുമാറിനാണ് നഷ്ടപരിഹാരം ലഭിച്ചത്. ഷാർജ ഇത്തിഹാദ് റോഡിൽ നിയന്ത്രണം വിട്ടുവന്ന വാഹനം റോഡിലൂടെ നടന്നുപോയവരെ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ ഉമേഷ് യു.എ.ഇയിലും നാട്ടിലുമായി ചികിത്സ തേടി.
കുടുംബത്തിലെ ഏക ആശ്രയമായ ഉമേഷിനു സംഭവിച്ച പരിക്കിന് മതിയായ നഷ്ടപരിഹാരം തേടി നിയമ പ്രതിനിധി സലാം പാപ്പിനിശേരി മുഖേന ബന്ധുക്കൾ അഡ്വ. അലി ഇബ്രാഹിമിനെ കേസ് ഏൽപ്പിക്കുകയായിരുന്നു. ഡ്രൈവറെയും ഇൻഷുറൻസ് കമ്പനിയെയും എതിർകക്ഷികളാക്കി ദുബൈ കോടതിയിൽ ഫയൽ ചെയ്ത കേസിൽ 5,75,000-ദിർഹം നഷ്ടപരിഹാരം വിധിച്ചെങ്കിലും കമ്പനി അപ്പീൽ നൽകി. പരിക്കുകൾ ഗുരുതരമല്ലെന്നും അപകടത്തിന് കാരണം യുവാവിെൻറ അശ്രദ്ധയ കൂടിയാണെന്നുമായിരുന്നു വാദം. എന്നാൽ ഇവ തള്ളിയ അപ്പീൽ കോടതി കീഴ്കോടതി വിധി സ്ഥിരപ്പെടുത്തുകയായിരുന്നു. നഷ്ടപരിഹാര തുക അഡ്വ. തലത്ത് അൻവർ, സലാം പാപ്പിനിശ്ശേരി എന്നിവരുടെ സാന്നിധ്യത്തിൽ അഡ്വ. അലി ഇബ്രാഹിം ഉമേഷിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
